---
title: "ഇളനീർ പറിക്കാൻ തെങ്ങിന് മുകളിൽ കയറി; യുവാവിനെ അഗ്നിരക്ഷസേന രക്ഷപെടുത്തി "
english_title: "The fire brigade rescued the young man who climbed the coconut tree and could not come down"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90972/the-fire-brigade-rescued-the-young-man-who-climbed-the-coconut-tree-and-could-not-come-down"
published_at: "2023-01-18T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c788897e8ff_ilaneer.jpg"
keywords: []
---

# ഇളനീർ പറിക്കാൻ തെങ്ങിന് മുകളിൽ കയറി; യുവാവിനെ അഗ്നിരക്ഷസേന രക്ഷപെടുത്തി 

> **Lead Summary:** **വടകര : **കീഴൽ കഴിഞ്ഞ ദിവസം വിട്ടുപറമ്പിലെ തെങ്ങിൽ കയറി താഴെ ഇറങ്ങാൻ കഴിയാതെ വന്ന യുവാവിനെ രക്ഷപ്പെടുത്തി .

## Article Content

**വടകര : **കീഴൽ കഴിഞ്ഞ ദിവസം വിട്ടുപറമ്പിലെ തെങ്ങിൽ കയറി താഴെ ഇറങ്ങാൻ കഴിയാതെ വന്ന യുവാവിനെ രക്ഷപ്പെടുത്തി .

വിവരമറിഞ്ഞ് വടകരയിൽ നിന്ന് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ശശി.വികെ യുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷസേന യിലെ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ദിൽറാസ് കെ , വിവേക്. പി.ടി എന്നിവർ ലാഡർ, ചെയർ നോട്ട് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ യുവാവിനെ സുരക്ഷിതമായി താഴെയിറക്കി.

രക്ഷാപ്രവർത്തന സംഘത്തിൽ ഫയർ ഓഫീസർമാരായ അനിൽ.കെ, റീ ജീഷ് കുമാർ, വിപിൻ.വി.സി, പ്രജിത്ത് നാരായണൻ , അർജുൻ സി .കെ , ഹോംഗാർഡ് - സുരേഷ് കെ.ബി എന്നിവരും ഉണ്ടായിരുന്നു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90972/the-fire-brigade-rescued-the-young-man-who-climbed-the-coconut-tree-and-could-not-come-down)