---
title: "യൂത്ത് ലീഗ് മാർച്ച്; ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധം "
english_title: "Youth League March; Protest against lathi-charge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91075/youth-league-march-protest-against-lathi-charge"
published_at: "2023-01-18T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7fd2e39eb9_youth_league.jpg"
keywords: []
---

# യൂത്ത് ലീഗ് മാർച്ച്; ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധം 

> **Lead Summary:** **അഴിയൂർ:** ആഭ്യന്തരവകുപ്പിന്റെ കിരാതമായ ആക്രമണത്തിനെതിരെ പ്രതിഷേധം.

## Article Content

**അഴിയൂർ:** ആഭ്യന്തരവകുപ്പിന്റെ കിരാതമായ ആക്രമണത്തിനെതിരെ പ്രതിഷേധം.

ഇടത് സർക്കാരിന്റെ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേവ് കേരള മാർച്ചിൽ സംസ്ഥാന നേതാക്കന്മാർക്ക് പോലീസിന്റെ ക്രൂര മർദ്ദനം ഏറ്റിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് മുസ്ലിം യൂത്ത് ലീഗ് അഴിയൂർ ചുങ്കത്ത് പ്രകടനം നടത്തിയത്.അഴിയൂർ സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം അഴിയൂർ ഹാജിയാർ പള്ളി പരിസരത്ത് സമാപിച്ചു.

യൂത്ത് ലീഗ് നേതാക്കളായ സാജിദ് നെല്ലോളി. മർവാൻ വി പി. നസീർ നെല്ലോളി,ജലീൽ തലക്കൽ,അഫ്നാസ് വി പി, മുന്‍സീര്‍,റാജിസ്,റാഷിദ്.ടി.ജി, നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91075/youth-league-march-protest-against-lathi-charge)