---
title: "വടകരയിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി "
english_title: "Muslim League held a protest in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91313/muslim-league-held-a-protest-in-vadakara"
published_at: "2023-01-19T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c960d4332f5_Untitled-1.jpg"
keywords: []
---

# വടകരയിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **വടകര : **മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെയും, പ്രവർത്തകരെയും ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ വടകര മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**വടകര : **മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെയും, പ്രവർത്തകരെയും ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ വടകര മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

പി. സി സൗധത്തില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി വടകര പുതിയ ബസ്റ്റാന്റിൽ സമാപിച്ച. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ എൻ.പി അബദുള്ള ഹാജി അധ്യക്ഷത വഹിച്ചു.

പ്രൊഫ: കെ.കെ. മഹമൂദ് ഉദ്ഘാടനം നിർവ്വഹിച്ചു, പി.കെ.സി. റഷീദ്, പി.എം. മുസ്തഫ മാസ്റ്റർ, വി കെ അസീസ് മാസ്റ്റർ, വി. ഫൈസൽ, അൻസാർ മുകച്ചേരി, റഫീഖ് മാസ്റ്റർ, സി.വി മമ്മു, യൂനുസ് ആവി ക്കൽ, യൂനുസ് മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91313/muslim-league-held-a-protest-in-vadakara)