---
title: "സ്വർണ്ണക്കടത്ത്; വടകര സ്വദേശി കരിപ്പൂരിൽ പിടിയിൽ "
english_title: "Gold smuggling; A native of Vadakara arrested in Karipur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91315/gold-smuggling-a-native-of-vadakara-arrested-in-karipur"
published_at: "2023-01-19T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c961e349c0e_Untitled-1.jpg"
keywords: []
---

# സ്വർണ്ണക്കടത്ത്; വടകര സ്വദേശി കരിപ്പൂരിൽ പിടിയിൽ 

> **Lead Summary:** **വടകര : **67 ലക്ഷം രൂപയുടെ സ്വർണ്ണവുമായി വടകര സ്വദേശി കരിപ്പൂരിൽ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പോലീസ് പിടികൂടിയത്.

## Article Content

**വടകര : **67 ലക്ഷം രൂപയുടെ സ്വർണ്ണവുമായി വടകര സ്വദേശി കരിപ്പൂരിൽ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പോലീസ് പിടികൂടിയത്.

കോഴിക്കോട് വടകര സ്വദേശിയായ ഷംസീര്‍ ആണ് പിടിയിലായത്. ദുബായില്‍ നിന്നാണ് ഷംസീർ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. 1,257 ഗ്രാം സ്വർണ്ണമായിരുന്നു ഷംസീറിൻ്റെ കൈവശം ഉണ്ടായിരുന്നത്.

സ്വര്‍ണ്ണം മിശ്രിത രൂപത്തിൽ നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഷംസീർ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തു വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

വിമാനത്താവളങ്ങൾ വഴി സ്വർണ്ണം ഒഴുകുമ്പോൾ പലപ്പോഴും കസ്റ്റംസ് അറിയുന്നില്ലന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ജനുവരിയിൽ മാത്രം പോലീസ് പിടികൂടുന്ന അഞ്ചാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91315/gold-smuggling-a-native-of-vadakara-arrested-in-karipur)