---
title: "മാലിന്യം സംസ്കരിക്കുന്നതിനുള്ള അത്യാധുനിക കമ്പോസ്റ്റുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്"
english_title: "Azhiyur Gram Panchayat with state-of-the-art compost for waste disposal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91318/azhiyur-gram-panchayat-with-state-of-the-art-compost-for-waste-disposal"
published_at: "2023-01-19T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9630bc92f1_azhiyur.jpg"
keywords: []
---

# മാലിന്യം സംസ്കരിക്കുന്നതിനുള്ള അത്യാധുനിക കമ്പോസ്റ്റുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്

> **Lead Summary:** **അഴിയൂർ : **മാലിന്യം സംസ്കരിക്കുന്നതിനുള്ള അത്യാധുനിക കമ്പോസ്റ്റുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്. അഴിയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-27 പദ്ധതി പ്രകാരമാണ് റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കുന്നത്.

## Article Content

**അഴിയൂർ : **മാലിന്യം സംസ്കരിക്കുന്നതിനുള്ള അത്യാധുനിക കമ്പോസ്റ്റുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്. അഴിയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-27 പദ്ധതി പ്രകാരമാണ് റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കുന്നത്.

പ്രഥമ യൂണിറ്റിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പതിനഞ്ചാം വാർഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കവിത അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

മെമ്പർ മൈമൂന ടീച്ചർ സംസാരിച്ചു. പഞ്ചായത്ത് സിക്രട്ടറി അരുൺ കുമാർ സ്വാഗതം പറഞ്ഞു. VEO ബജീഷ് നന്ദി (വാർഡ് വികസന സമതി കൺവീനർ) നന്ദിയും പറഞ്ഞു. പരിപാടിയിൽ സ്ത്രീകൾ നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91318/azhiyur-gram-panchayat-with-state-of-the-art-compost-for-waste-disposal)