---
title: "ദ്വിദിന സത്യാഗ്രഹം; തപാൽ മേഖലയിൽ സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാർ രംഗത്ത്"
english_title: "Two-day Satyagraha; Employees stand against privatization in the postal sector"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91321/two-day-satyagraha-employees-stand-against-privatization-in-the-postal-sector"
published_at: "2023-01-19T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9666e5f34d_post.jpg"
keywords: []
---

# ദ്വിദിന സത്യാഗ്രഹം; തപാൽ മേഖലയിൽ സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാർ രംഗത്ത്

> **Lead Summary:** **വടകര : **തപാൽ മേഖലയിൽ സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാർ രംഗത്ത്.

## Article Content

**വടകര : **തപാൽ മേഖലയിൽ സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാർ രംഗത്ത്.

തപാൽ സ്വകാര്യവൽക്കരണം പിൻവലിക്കുക. തപാൽ ഓഫീസുകൾ അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക. പോസ്റ്റ് മാൻ, ജി.ഡി.എസ് ജീവനക്കാരുടെ ലീവ് നിഷേധിക്കുന്ന രീതിയിൽ കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ പുറത്തിറക്കിയ തൊഴിലാളി വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ- എഫ്.എൻ. പി.ഒ തപാൽ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ ദ്വിദിന സത്യാഗ്രഹം തുടങ്ങി.

വടകര ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ആരംഭിച്ച ഉപവാസം സിഐടിയു ജില്ലാ കമ്മിറ്റി അംഗം വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

എൻ.എഫ്.പി.ഇ പോസ്റ്റ് മാൻ യൂണിയൻ കേരള സർക്കിൾ കമ്മിറ്റി അംഗം ബാബു പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. എഫ് എഫ്.എൻ. പി.ഒ. പി 3 യൂണിയൻ ഡിവിഷൻ സെക്രട്ടറി സി.ആർ കുഞ്ഞു മുഹമ്മദ് മുഖവുര ഭാഷണം നടത്തി. ജി.എസ് മനോജ്, എൻ.നരേന്ദ്രൻ ബാബു പുത്തൻ പുരയിൽ, സി ആർ കുഞ്ഞുമുഹമ്മദ് ആദ്യദിനം ഉപവസിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91321/two-day-satyagraha-employees-stand-against-privatization-in-the-postal-sector)