---
title: "വായന പരിപോഷിപ്പിക്കുക; ലൈബ്രറി പുസ്തക സമാഹരണം സമാപിച്ചു"
english_title: "foster reading; Library book collection concluded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91328/foster-reading-library-book-collection-concluded"
published_at: "2023-01-19T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c96d038054c_BOOK_KAIMARAL.jpg"
keywords: []
---

# വായന പരിപോഷിപ്പിക്കുക; ലൈബ്രറി പുസ്തക സമാഹരണം സമാപിച്ചു

> **Lead Summary:** **ഓർക്കാട്ടേരി:** വായന പരിപോഷിപ്പിക്കുന്നതിന് ഭാഗമായി ഓർക്കാട്ടേരി എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽനിന്നും സമീപവീടുകളിൽ നിന്നും അഞ്ചുമാസക്കാലമായി ശേഖരിച്ചു കൊണ്ടിരിക്കുന്ന പുസ്തക സമാഹരണ യജ്ഞം സമാപിച്ചു.

## Article Content

**ഓർക്കാട്ടേരി:** വായന പരിപോഷിപ്പിക്കുന്നതിന് ഭാഗമായി ഓർക്കാട്ടേരി എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽനിന്നും സമീപവീടുകളിൽ നിന്നും അഞ്ചുമാസക്കാലമായി ശേഖരിച്ചു കൊണ്ടിരിക്കുന്ന പുസ്തക സമാഹരണ യജ്ഞം സമാപിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ സ്കൂൾ അധികൃതർക്ക് പുസ്തകം കൈമാറിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ വായന പരിപോഷിക്കുന്നതിനും വായനാശീലം വളർത്തുന്നതിനും ഈ പ്രവർത്തനങ്ങൾ അത്രമേൽ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.

61 മത് കോഴിക്കോട് റവന്യൂജില്ലാ കലോത്സവത്തിൽ യുപി വിഭാഗം അക്ഷരശ്ലോക മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഗായത്രി എൽ ജി യെ പിടിഎ അനുമോദിച്ചു.

പിടിഎ പ്രസിഡണ്ട് കെ ടി രാജീവൻ, ഹെഡ്മിസ്ട്രസ് കെ ബീനടീച്ചർ, പി സുമാനന്ദിനി ടീച്ചർ, ബിജുമാസ്റ്റർ, സാരംഗ് മാസ്റ്റർ, സജിന ടീച്ചർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91328/foster-reading-library-book-collection-concluded)