---
title: "ഉയർന്ന സ്ലാബ്; ഓർക്കാട്ടേരിയിൽ കാൽനട യാത്രക്കാർക്ക് ഭീഷണി "
english_title: "Ovuchal slab in Orkhateri town poses danger to pedestrians."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91403/ovuchal-slab-in-orkhateri-town-poses-danger-to-pedestrians"
published_at: "2023-01-20T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca556d0aa2f_road_2.jpg"
keywords: []
---

# ഉയർന്ന സ്ലാബ്; ഓർക്കാട്ടേരിയിൽ കാൽനട യാത്രക്കാർക്ക് ഭീഷണി 

> **Lead Summary:** **ഓർക്കാട്ടേരി:** കാൽനടയാത്രക്കാർക്ക് അപകട ഭീഷണിയായി ഓർക്കാട്ടേരി ടൗണിലെ ഓവുചാൽ സ്ലാബ്. ഓർക്കാട്ടേരി ടൗണിൽ നിന്നും ജീപ്പ് സ്റ്റാൻ്റിലേക്ക് പോകുന്ന വഴിയിലാണ് സ്ലാബ് നിലനിൽക്കുന്നത്.റോഡ് നിരപ്പിൽ നിന്നും ഒരടി ഉയരത്തിൽ സ്ഥാപിച്ചതിനാൽ നിരവധി കാൽനട യാത്രക്കാർക്കാണ് പരിക്കു പറ്റുന്നത്.

## Article Content

**ഓർക്കാട്ടേരി:** കാൽനടയാത്രക്കാർക്ക് അപകട ഭീഷണിയായി ഓർക്കാട്ടേരി ടൗണിലെ ഓവുചാൽ സ്ലാബ്. ഓർക്കാട്ടേരി ടൗണിൽ നിന്നും ജീപ്പ് സ്റ്റാൻ്റിലേക്ക് പോകുന്ന വഴിയിലാണ് സ്ലാബ് നിലനിൽക്കുന്നത്.റോഡ് നിരപ്പിൽ നിന്നും ഒരടി ഉയരത്തിൽ സ്ഥാപിച്ചതിനാൽ നിരവധി കാൽനട യാത്രക്കാർക്കാണ് പരിക്കു പറ്റുന്നത്.

ഓർക്കാട്ടേരി നീതി മെഡിക്കൽ സ്റ്റോറിൽ ജോലിചെയ്യുന്ന സുരേന്ദ്രന്റെ സഹോദരി സുമതി (57) കഴിഞ്ഞ ശനിയാഴ്ച അപകടത്തിൽപെട്ടിരുന്നു. ഉയർന്ന സ്ലാബ് ശ്രദ്ധിക്കാത്തതിനാൽ കാൽ വഴുതി വീഴുകയായിരുന്നു. കൈ ഇടിച്ചാണ് വീണത്. ഉടനെ സമീപത്തുള്ള ഓർക്കാട്ടേരി ആശ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഇടത് കൈക്കാണ് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷം ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. ഒരു മാസത്തിലധികം വരുന്ന വിശ്രമത്തിനാണ് ഡോക്ടർമാർ കൽപ്പിച്ചത്.

ഏറാമല പട്ടിയത്ത് സ്വദേശിനിയാണ് സുമതി. സുമതിയെ കൂടാതെ നിരവധി പേരാണ് നിത്യേന അപകടത്തിൽപ്പെടുന്നത്. നിരവധി ആളുകൾ ബസ്സിറങ്ങി ജീപ്പ് സ്റ്റാൻ്റിലേക്കും, ഓട്ടോ സ്റ്റാൻഡിലേക്കും മറ്റ് ആവിശ്യങ്ങൾക്കും പോകുമ്പോൾ സ്ലാബ് തടഞ്ഞ് വീഴുകയും പരിക്ക് പറ്റുന്നതും നിത്യ കാഴ്ചയാണ് .കെ എസ് ഇ ബി റോഡിലുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർമാരാണ് പരിക്കുപറ്റിയവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നത്.

ഓട്ടോസ്റ്റാൻറിന് തൊട്ടടുത്താണ് ഈ ഉയർന്ന് നിൽക്കുന്ന സ്ലാബുള്ളത് . പ്രശസ്തിയാർജിച്ച ഓർക്കാട്ടേരി ചന്തക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമെയുള്ളൂ .അതിനു മുമ്പെങ്കിലും ഉയർന്ന് നിൽക്കുന്ന സ്ലാബിന് എന്തങ്കിലും പരിഹാരം പഞ്ചായത്ത് അധികാരികൾ കാണണമെന്നാണ് ആവശ്യം. ഓർക്കാട്ടേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരെ പ്രതിനിധീകരിച്ച് മനോജ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91403/ovuchal-slab-in-orkhateri-town-poses-danger-to-pedestrians)