---
title: ""ഉത്തരം പറയൂ-കപ്പടിക്കൂ"  പ്രവചനമത്സരം; കോഴിക്കോട് ഉറപ്പിച്ച അത്തോളിക്കാരനെ ഭാഗ്യം തുണച്ചു  "
english_title: "61st School Arts Festival Winner of the competition to predict the district that will win the gold cup"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91406/61st-school-arts-festival-winner-of-the-competition-to-predict-the-district-that-will-win-the-gold-cup"
published_at: "2023-01-20T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca5c296e77b_CUP_VIJAYI_F.jpg"
keywords: []
---

# "ഉത്തരം പറയൂ-കപ്പടിക്കൂ"  പ്രവചനമത്സരം; കോഴിക്കോട് ഉറപ്പിച്ച അത്തോളിക്കാരനെ ഭാഗ്യം തുണച്ചു  

> **Lead Summary:** **വടകര :** 61 മത് സ്കൂൾ കലോത്സവം സ്വർണകപ്പ് നേടുന്ന ജില്ലയെ പ്രവചിക്കാനുള്ള മത്സരത്തിന്റെ വിജയിയെ തെരഞ്ഞെടുത്തു.ട്രൂവിഷൻ ന്യൂസും ജർമിയ ഇൻറർനാഷണൽ അക്കാദമിയും സംയുക്തമായാണ് കലോത്സവ നഗരിയിൽ പ്രവചന മത്സരം നടത്തിയത്.

## Article Content

**വടകര :** 61 മത് സ്കൂൾ കലോത്സവം സ്വർണകപ്പ് നേടുന്ന ജില്ലയെ പ്രവചിക്കാനുള്ള മത്സരത്തിന്റെ വിജയിയെ തെരഞ്ഞെടുത്തു.ട്രൂവിഷൻ ന്യൂസും ജർമിയ ഇൻറർനാഷണൽ അക്കാദമിയും സംയുക്തമായാണ് കലോത്സവ നഗരിയിൽ പ്രവചന മത്സരം നടത്തിയത്.

കലോത്സവ നഗരിയിലെത്തിയ അയ്യായിരത്തിലധികം പേരാണ് പ്രവചന മത്സരത്തിൽ പങ്കെടുത്തത് . ട്രൂവിഷൻ വടകര ഓഫീസിൽ നടന്ന ചടങ്ങിൽ കെ കെ രമ എംഎൽഎ വിജയിയെ നറുക്കെടുത്തു.

അത്തോളി സ്വദേശിയായ അനൂജ് ആണ് പ്രവചന മത്സരത്തിൽ വിജയിയായത്. ആയിരത്തിലധികം ശരി ഉത്തരത്തിൽ നിന്ന് വിജയിയെ നറുക്കെടുത്തു. എംഎൽഎ തത്സമയം അനൂ ജിൻ്റെ പിതാവിനെ ഫോണിൽ വിളിച്ച് ആശംസകളും നേർന്നു.

കലോത്സവ വാർത്തകൾ തൽസമയം പ്രേക്ഷകരിലേക്ക് എത്തിച്ച ട്രൂവിഷൻ ന്യൂസിന്റെ പ്രവചന മത്സരം വേറിട്ടതായിരുന്നു എന്നും ജനശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലാണ് ചാനലിന്റെ പ്രയാണമെന്നും എംഎൽഎ പറഞ്ഞു.

വിജയിക്കുള്ള കപ്പ് കോഴിക്കോട് ട്രൂവിഷൻ ചാനൽ പുതിയ ഓഫീസിന്റെ ഉദ്ഘാടന വേളയിൽ സമ്മാനിക്കുമെന്ന് ചാനൽ എം ഡി ശ്രീജിത്ത് കെ അറിയിച്ചു .ചടങ്ങിൽ ദേവൻ കന്നാട്ടി സ്വാഗതം പറഞ്ഞു.

കെ.കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ,വടകര പ്രസ് ക്ലബ് പ്രസിഡന്റ് അരൂർ രാധാകൃഷ്ണൻ,ചാനൽ പ്രതിനിധികളായ അനൂപ് ,റിജിൻ, രജിൽ, വൈഷ്ണവി രാജൻ, സുസ്മിതാ സുരേന്ദ്രൻ,നൗറിൻ മിനാറ, രജിന,ഷമീം,എന്നിവരും സംബന്ധിച്ചു. സതീഷ് എ പി നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91406/61st-school-arts-festival-winner-of-the-competition-to-predict-the-district-that-will-win-the-gold-cup)