---
title: "കടിയേറ്റു; വിദേശ വനിതക്ക് അഴിയൂരിൽ നായയുടെ കടിയേറ്റു "
english_title: "A foreign woman was bitten by a dog in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91420/a-foreign-woman-was-bitten-by-a-dog-in-azhiyur"
published_at: "2023-01-20T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca6370cb84d_theruv_naya.jpg"
keywords: []
---

# കടിയേറ്റു; വിദേശ വനിതക്ക് അഴിയൂരിൽ നായയുടെ കടിയേറ്റു 

> **Lead Summary:** **അഴിയൂർ:** നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് അഴിയൂരിൽ വിദേശ വനിതക്ക് നായയുടെ കടിയേറ്റു. അഴിയൂരിലെ പ്രസിദ്ധമായ ഗ്രീൻസ് ആയുർവേദ ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തിയ റഷ്യൻ യുവതിക്കാണ് തെരുവ് പട്ടിയുടെ കടിയേറ്റത്.

## Article Content

**അഴിയൂർ:** നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് അഴിയൂരിൽ വിദേശ വനിതക്ക് നായയുടെ കടിയേറ്റു. അഴിയൂരിലെ പ്രസിദ്ധമായ ഗ്രീൻസ് ആയുർവേദ ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തിയ റഷ്യൻ യുവതിക്കാണ് തെരുവ് പട്ടിയുടെ കടിയേറ്റത്.

ഗ്രീൻസ് ആയുർവേദിക്സിൽ ചികിത്സയ്ക്കെത്തിയ റഷ്യക്കാരി കത്രീന(40) ക്കാണ് സാരമായി പരിക്കേറ്റത്.

ഇവരെ മാഹി ഗവ: ആശുപത്രിയിലും പിന്നീട് തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഴിയൂരിലെ കടലോരത്തെ മണൽ പരപ്പിലൂടെ നടക്കുമ്പോഴാണ് പട്ടിയുടെ ആക്രമണത്തിനിരയായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91420/a-foreign-woman-was-bitten-by-a-dog-in-azhiyur)