---
title: "ഓവു ചാല്‍; സിമൻറ് പാളികൾ നിറച്ച നിലയിൽ "
english_title: "The drain in the Vadakara municipality is filled with layers and other debris"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91469/the-drain-in-the-vadakara-municipality-is-filled-with-layers-and-other-debris"
published_at: "2023-01-20T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca9ff3dbecb_OOV_F.jpg"
keywords: []
---

# ഓവു ചാല്‍; സിമൻറ് പാളികൾ നിറച്ച നിലയിൽ 

> **Lead Summary:** **വടകര: **വടകര നഗരസഭ പരിധിയിലെ ഓവുചാലിൽ പാളികളും മറ്റ് അവശിഷ്ടങ്ങളും നിറച്ച നിലയിൽ. കണ്ണങ്കുഴി സഹകരണ ആശുപത്രി റോഡിലാണ് സംഭവം.

## Article Content

**വടകര: **വടകര നഗരസഭ പരിധിയിലെ ഓവുചാലിൽ പാളികളും മറ്റ് അവശിഷ്ടങ്ങളും നിറച്ച നിലയിൽ. കണ്ണങ്കുഴി സഹകരണ ആശുപത്രി റോഡിലാണ് സംഭവം.

കണ്ണങ്കുഴി ശ്രീ പരദേവത ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന നാഗത്താൻ കോട്ടക്ക് സമീപമുള്ള റോഡിന്റെ താഴെവശത്താണ് സംഭവം. വലിയ കയറ്റമായ ഇവിടെ മഴക്കാലമായാൽ വെള്ളം തടസ്സം കൂടാതെ ഒഴുകുന്നതിന് വേണ്ടിയാണ് ഓവുചാല്‍ നിർമ്മിച്ചത്.

പാളികകൾ കൊണ്ട് നിറച്ചതിനാൽ വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് വ്യത്യാസം സംഭവിക്കാം.ഇക്കാര്യത്തിൽ ഉചിതമായ സമീപനം വടകര നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91469/the-drain-in-the-vadakara-municipality-is-filled-with-layers-and-other-debris)