---
title: "ഓട്ടോ വഴിമാറും; വടകര പഴയ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു "
english_title: "Traffic congestion on Vadakara Old National Highway will be resolved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9153/traffic-congestion-on-vadakara-old-national-highway-will-be-resolved"
published_at: "2021-11-06T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6186033652f4c_vadakara.jpg"
keywords: []
---

# ഓട്ടോ വഴിമാറും; വടകര പഴയ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു 

> **Lead Summary:** **വടകര: **ലിങ്ക് റോഡ് ജംഷനിലെ ഓട്ടോറിക്ഷ പാർക്കിംഗ് വഴി മാറ്റും .നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു. കൊയിലാണ്ടി-പയ്യോളി ഭാഗത്തേക്കുള്ള ബസ് പാർക്കിങ് ലിങ്ക് റോഡിലേക്ക് മാറ്റിയതോടെ ജങ്‌ഷനിൽ സ്ഥിരമായി ഉണ്ടാവാറുള്ള ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുന്നത്.

## Article Content

**വടകര: **ലിങ്ക് റോഡ് ജംഷനിലെ ഓട്ടോറിക്ഷ പാർക്കിംഗ് വഴി മാറ്റും .നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു. കൊയിലാണ്ടി-പയ്യോളി ഭാഗത്തേക്കുള്ള ബസ് പാർക്കിങ് ലിങ്ക് റോഡിലേക്ക് മാറ്റിയതോടെ ജങ്‌ഷനിൽ സ്ഥിരമായി ഉണ്ടാവാറുള്ള ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുന്നത്.

ലിങ്ക് റോഡിന് അഭിമുഖമായി ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ ലിങ്ക് റോഡിന് എതിർവശത്തെ പാർക്കിങ് ഏരിയയിലൂടെ ഓട്ടോറിക്ഷകളെ കടത്തിവിട്ട് ബിഇഎം സ്കൂൾ റോഡിലൂടെ പഴയ ബസ് സ്റ്റാൻഡ്‌ ഭാഗത്തേക്ക് ഓട്ടോ കടത്തിവിടാനുള്ള ക്രമീകരണമാണ് നഗരസഭ നേതൃത്വത്തിൽ ഒരുക്കുന്നത്.

ഇതിനായി പാത ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഓട്ടോറിക്ഷകൾക്ക് യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും പുതിയ സംവിധാനം പ്രയോജനപ്പെടും. 2000ലേറെ ഓട്ടോറിക്ഷകൾ വടകര ടൗണിൽ സർവീസ് നടത്തുന്നുണ്ട്. ഓട്ടോ തൊഴിലാളികളുടെ സംഘടനകളുമായും അധികൃതർ നടത്തിയ ചർച്ചയുടെ ഭാഗമായാണ് പുതിയ സംവിധാനം.

ബിഇഎം ഹൈസ്കൂൾ റോഡിൽ നിന്ന് തുടങ്ങി റെയിൽവേ സ്റ്റേഷനിലേക്കുള്ള പാതയും യാഥാർഥ്യമാവുന്നതോടെ പഴയ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9153/traffic-congestion-on-vadakara-old-national-highway-will-be-resolved)