---
title: "വളണ്ടിയർ പരിശീലനം; ട്രെയിനിങ് ക്യാമ്പ് എം.ആർ.സി.യിൽ"
english_title: "volunteer training; In training camp MRC"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91595/volunteer-training-in-training-camp-mrc"
published_at: "2023-01-21T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cba045c7364_CH_CENTRE_F.jpg"
keywords: []
---

# വളണ്ടിയർ പരിശീലനം; ട്രെയിനിങ് ക്യാമ്പ് എം.ആർ.സി.യിൽ

> **Lead Summary:** **ഒഞ്ചിയം: **ചുരുങ്ങിയ കാലം കൊണ്ട് പാലിയേറ്റീവ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ എം ആർ സി ക്ക് സാധിച്ചു. വിവിധതരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾക്ക് മുന്നിലെ പ്രതീക്ഷയുടെ പ്രതീകമാകാൻ എം ആർ സി ക്ക് കഴിഞ്ഞു. രോഗാവസ്ഥകളും മറ്റു സാമൂഹിക പരിസ്ഥിതികളിലും പെട്ട് ഒറ്റപ്പെട്ട് പോകുന്നവർ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ ഒട്ടനവധിയാണ്.

## Article Content

**ഒഞ്ചിയം: **ചുരുങ്ങിയ കാലം കൊണ്ട് പാലിയേറ്റീവ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ എം ആർ സി ക്ക് സാധിച്ചു. വിവിധതരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾക്ക് മുന്നിലെ പ്രതീക്ഷയുടെ പ്രതീകമാകാൻ എം ആർ സി ക്ക് കഴിഞ്ഞു. രോഗാവസ്ഥകളും മറ്റു സാമൂഹിക പരിസ്ഥിതികളിലും പെട്ട് ഒറ്റപ്പെട്ട് പോകുന്നവർ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ ഒട്ടനവധിയാണ്.

എം ആർ സി ഹോം കെയറുകൾ മുഖേന ഒരു പരിധിവരെ അത്തരത്തിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ആരെങ്കിലും തലകറങ്ങി വീണാൽ അലമുറയിട്ട് ആളെ കൂട്ടുകയായിരിക്കും പതിവ്. ബി.പി നോക്കാൻ ഡോക്ടറെ കൂട്ടുവാൻ വേണ്ടി പോകുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ രോഗീ പരിചരണത്തിന് പുതിയ കാലഘട്ടത്തിൽ ട്രെയിനിങ് ക്യാമ്പ് എന്നത് വളരെ അത്യാവശ്യമാണ്.

മൂന്നുദിവസത്തെ വളണ്ടിയർ പരിശീലന ക്യാമ്പ് 2023 ജനുവരി 23,24 25 രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയാണ്. എം ആർ സി സെന്ററിൽ വെച്ച് നടക്കുന്ന ഈ ക്യാമ്പ് രോഗികളുടെയും അവരുടെ മനസ്സിനെക്കുറിച്ചും ആരോഗ്യത്തെപ്പറ്റിയും പ്രശസ്ത ഡോക്ടർമാരുടെ കീഴിലാണ് ക്ലാസ് എന്നുള്ളത് പ്രത്യേകതയാണ്. യുഎല്‍സിസി ചെയർമാൻ പാലേരി രമേശൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ എം ആർ സി സെന്ററിലോ രജിസ്റ്റർ ചെയ്യണം. എം ആർ സി ഒഞ്ചിയം 9847600085

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91595/volunteer-training-in-training-camp-mrc)