---
title: "'ഗുരുജി ' ഷോര്‍ട്ട് ഫിലിം പോസ്റ്റര്‍  പ്രകാശനം ചെയ്തു"
english_title: "Guruji 'short film poster released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9165/guruji-short-film-poster-released"
published_at: "2021-11-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61861385d29a1_guruji poster .jpg"
keywords: []
---

# 'ഗുരുജി ' ഷോര്‍ട്ട് ഫിലിം പോസ്റ്റര്‍  പ്രകാശനം ചെയ്തു

> **Lead Summary:** **വടകര: **സെല്ലുലോയ്ഡ് ഫിലിംസിന്റെ ബാനറില്‍ രാജന്‍ നാദാപുരം കഥയെഴുതി സംവിധാനം ചെയ്യുന്ന ഗുരുജി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഇ.ആര്‍ ഉണ്ണി ഭഗവതി കോട്ടക്കല്‍ ക്ഷേത്രാങ്കണത്തില്‍ നിര്‍വഹിച്ചു. സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര പോസ്റ്റര്‍ ഏറ്റുവാങ്ങി.

## Article Content

**വടകര: **സെല്ലുലോയ്ഡ് ഫിലിംസിന്റെ ബാനറില്‍ രാജന്‍ നാദാപുരം കഥയെഴുതി സംവിധാനം ചെയ്യുന്ന ഗുരുജി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഇ.ആര്‍ ഉണ്ണി ഭഗവതി കോട്ടക്കല്‍ ക്ഷേത്രാങ്കണത്തില്‍ നിര്‍വഹിച്ചു. സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര പോസ്റ്റര്‍ ഏറ്റുവാങ്ങി.

സുനില്‍ മടപ്പള്ളി, സഹദേവന്‍ വടകര, പി.ബാലന്‍ മാസ്റ്റര്‍, നടന്‍ രവീന്ദ്രന്‍ കൂത്തുപറമ്പ് ,രാജേഷ് വടകര, എന്നിവര്‍ പങ്കെടുത്തു. ഛായാഗ്രഹണം റഷീദ് കാപ്പാട്, എഡിറ്റിംഗ് ഇര്‍ഷാ ജ് കൊമ്മേരി, മേയ്ക്ക്അപ്പ് അനിഷ് കെ.ചാക്കോ, ആര്‍ട് അനിക്കുട്ടന്‍ തിരൂര്‍, സ്റ്റില്‍സ് സുനില്‍ എടച്ചേരി, അസോസിയേറ്റ് ഡയറക്ടര്‍ ഇസ്മയില്‍ കടത്തനാട്, പി ആര്‍ ഒ .ദേവസ്സിക്കുട്ടി, തിരക്കഥ സംഭാഷണം സാരംഗ് മൊകേരി എന്നിവരാണ്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9165/guruji-short-film-poster-released)