---
title: "അടിപ്പാത നിർമ്മാണം; നിർത്തിവച്ചതിൽ വ്യാപക പ്രതിഷേധം"
english_title: "Basement construction; Widespread protest over suspension"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91667/basement-construction-widespread-protest-over-suspension"
published_at: "2023-01-21T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc04325c2ae_road_pic.jpg"
keywords: []
---

# അടിപ്പാത നിർമ്മാണം; നിർത്തിവച്ചതിൽ വ്യാപക പ്രതിഷേധം

> **Lead Summary:** **മുക്കാളി: **അടിപ്പാത നിർമ്മാണം നിർത്തിവച്ചതിൽ വ്യാപക പ്രതിഷേധം.നാഷനൽ ഹൈവെ നിർമാണവുമായി ബദ്ധപ്പെട്ട് വടക്കെ മുക്കാളിയിലാണ് സംഭവം. അടിപ്പാത യുടെ പണി നിർത്തി വെച്ചിട്ട് മാസങ്ങളായി.

## Article Content

**മുക്കാളി: **അടിപ്പാത നിർമ്മാണം നിർത്തിവച്ചതിൽ വ്യാപക പ്രതിഷേധം.നാഷനൽ ഹൈവെ നിർമാണവുമായി ബദ്ധപ്പെട്ട് വടക്കെ മുക്കാളിയിലാണ് സംഭവം. അടിപ്പാത യുടെ പണി നിർത്തി വെച്ചിട്ട് മാസങ്ങളായി.

അടുത്ത കാലത്തായി ഹൈവേയിൽ നിരവധി അപകടങ്ങൾ സംഭവിക്കുന്നുണ്ട്. വടക്കെ മുക്കാളി യിൽ നിന്ന് ആവിക്കര ബീച്ച്, റൈറ്റ് ചോയ്സ് സ്കൂൾ, ചോമ്പാൽ എൽ.പി.സ്കൂൾ, ചോമ്പാൽ മാപ്പിള എൽ.പി.സ്കൂൾ, മുക്കാളി റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജനങ്ങൾക്ക് നേഷനൽ ഹൈവേ മുറിച്ചു കടക്കാത്തെ പോവാനുള്ള വഴിയാണ് ഈ അടിപ്പാത .

എത്രയും പെട്ടെന്ന് അടിപ്പാത നിർമ്മിച്ച് സ്കൂൾ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഭീതി കൂടാതെ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പ്രമോദ് മാട്ടാണ്ടി അധികൃതരോട് ആവശൃപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91667/basement-construction-widespread-protest-over-suspension)