---
title: "ഓർക്കാട്ടേരി ചന്ത; ജനുവരി 26 മുതൽ ഫെബ്രുവരി 5വരെ "
english_title: "Orkkatteri fest; From January 26 to February 5"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91668/orkkatteri-fest-from-january-26-to-february-5"
published_at: "2023-01-21T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc05b2c5426_orkkater.jpg"
keywords: []
---

# ഓർക്കാട്ടേരി ചന്ത; ജനുവരി 26 മുതൽ ഫെബ്രുവരി 5വരെ 

> **Lead Summary:** **ഓർക്കാട്ടേരി: **ഓർക്കാട്ടേരി** **ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം 2023 ജനുവരി 26 മുതൽ 31 വരെ. കോവിഡാനന്തരം നിർത്തിവെച്ച പ്രശസ്തമായ ഓർക്കാട്ടേരി ചന്ത ജനുവരി 26 മുതൽ ഫിബ്രവരി 5 വരെയും നടക്കും.മകരം 12 (ജനുവരി 26 വ്യാഴം വൈകുന്നേരം 4 മണിക്ക് കൊടിയേറ്റത്തോടെയാണ് തുടക്കം. വൈകുന്നേരം 6.30 ന് സാംസ്കാരിക സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.

## Article Content

**ഓർക്കാട്ടേരി: **ഓർക്കാട്ടേരി** **ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം 2023 ജനുവരി 26 മുതൽ 31 വരെ. കോവിഡാനന്തരം നിർത്തിവെച്ച പ്രശസ്തമായ ഓർക്കാട്ടേരി ചന്ത ജനുവരി 26 മുതൽ ഫിബ്രവരി 5 വരെയും നടക്കും.മകരം 12 (ജനുവരി 26 വ്യാഴം വൈകുന്നേരം 4 മണിക്ക് കൊടിയേറ്റത്തോടെയാണ് തുടക്കം. വൈകുന്നേരം 6.30 ന് സാംസ്കാരിക സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.

ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി, ഏറാമല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് . എം.കെ ഭാസ്കരൻ, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ സംസാരിക്കും. രാത്രി 9 മണിക്ക് ചിലങ്ക തിരുവാതിര സംഘം യോഗ ക്ഷേമസഭ വടകര അവതരിപ്പിക്കുന്ന തിരുവാതിര .

തുടർന്നുവിവിധ കലാപരിപാടികൾ ഉൾപ്പെടെയുള്ള പ്രാദേശിക കലാപരിപാടികൾ. മകരം 13 (ജനുവരി 27) വെളി രാത്രി 7 മണി ആദ്ധ്യാത്മിക സമ്മേളനം രംഗീഷ് കടവത്ത് കേരളത്തിന്റെ സമകാലിക ചുറ്റുപാട് എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

രാത്രി 9 മണി കടത്തനാട് കലാക്ഷേത്ര അക്കാദമി ഓഫ് ആർട്സ് അവതരിപ്പിക്കുന്ന ദി മെഗാ ഡാൻസ് & മ്യൂസിക് ഇവന്റ് മകരം 14 ജനുവരി 28 ശനി രാത്രി 7 മണി ആദ്ധ്യാത്മിക സമ്മേളനം ഷൺമുഖാനന്ദൻ കൊല്ലം - സനാതന വീഥിയിലെ സത്യങ്ങൾ തിരിച്ചറിവ് എന്ന വിഷയത്തെ അതികരിച്ച് പ്രഭാഷണം നടത്തും.

രാത്രി 9 മണി ഉളിക്കൽ നാട്ടൊരുമ അവതരിപ്പിക്കുന്ന പാട്ടരങ്ങ്. മകരം 15 (ജനുവരി 29) ഞായർ ആദ്ധ്യാത്മിക സമ്മേളനം (രാത്രി 7 മണി) ആദിദേവ് കൂടാളി ശ്രേഷ്ഠ ഭാരതം രാമായണം റിയാലിറ്റി ഷോവാല്മീകിയുടെ രാമൻ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

രാത്രി 9 മണിക്ക് ഇടത്തിൽ പരദേവതാ ക്ഷേത്രത്തിൽ നിന്ന് എഴുന്നളളത്തും, തോട്ടി വരവും. രാത്രി 11 മണി ഭഗവതി ക്ഷേത്രത്തിൽ നിന്ന് ശിവക്ഷേത്രത്തിലേക്ക് എഴുന്നളളിപ്പ് രാത്രി 12 മണി ശിവക്ഷേത്രത്തിൽ നിന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് താലപ്പൊലി എഴുന്നളളിപ്പും തിരിയാട്ടവും തറമ്മൽ കലശവും. മകരം 16 (ജനുവരി 30) തിങ്കൾ വൈകു. 4 മണി പുതുകുളങ്ങര എഴുന്നളളത്തും അമ്മമാരുടെ താല പ്പൊലി വരവും തുടർന്ന് ഏറോത്ത് താഴെ വയലിൽ വെച്ച് കോമരവും ചോമപ്പനും കൂടികാഴ്ചയും ചോമപ്പൻ കൊത്തും.

രാത്രി 7 മണി ആദ്ധ്യാത്മിക സദസ്സ് പ്രകാശം പരത്തുന്ന കൗമാരങ്ങൾ ലഹരിക്കെതിരെ വാക്കും വരയുമായി ഫിലിപ്പ് മാമ്പാട്, മഹേഷ് ചിത്രവർക്ക് നടത്തുന്ന പ്രഭാ ഷണം രാത്രി 9 മണി വയലിൻ ഫാഷൻ മെഗാഷോ മകരം 17 ജനുവരി 31) ചൊവ്വ രാത്രി 8 മണി കാലിക്കറ്റ് മ്യൂസിക് വേൾഡ് ഒരുക്കുന്ന ഗാനമേള .

വടകര പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്ഷേത്ര പ്രസിഡണ്ട് ഇ. പ്രഭാകരൻ നമ്പ്യാർ, ക്ഷേത്രജനറൽ സെക്രട്ടറി കുനിയിൽ രവീന്ദ്രൻ, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ എൻ. ബാബു, സെക്രട്ടറി പുതിയെടുത്ത് കൃഷ്ണൻ, പ്രോഗ്രാം കൺവീനർ ആർ.കെ ഗിരീശൻ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91668/orkkatteri-fest-from-january-26-to-february-5)