---
title: "വെള്ളികുളങ്ങരയില്‍ ഹോട്ടല്‍  ജീവനക്കാര്‍ക്ക് നേരെ അക്രമം"
english_title: "Violence against hotel employees in Vellikulangara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9174/violence-against-hotel-employees-in-vellikulangara"
published_at: "2021-11-06T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618619897c01d_attack .jpg"
keywords: []
---

# വെള്ളികുളങ്ങരയില്‍ ഹോട്ടല്‍  ജീവനക്കാര്‍ക്ക് നേരെ അക്രമം

> **Lead Summary:** **കൈനാട്ടി : **വെള്ളികുളങ്ങര ഹോട്ട് ആന്‍ഡ് കൂള്‍ എന്ന സ്ഥാപനത്തിനുനേരെ അജ്ഞാത സംഘം അക്രമം നടത്തിയതായി പരാതി. ബുധനാഴ്ച രാത്രി പത്തുമണിക്ക് ശേഷം കാറില്‍ മദ്യപിച്ചെത്തിയ സംഘമാണ് ഭക്ഷണം കഴിഞ്ഞ് പണം ചോദിച്ചപ്പോഴാണ് ആക്രമം അഴിച്ച് വിട്ടത്.

## Article Content

**കൈനാട്ടി : **വെള്ളികുളങ്ങര ഹോട്ട് ആന്‍ഡ് കൂള്‍ എന്ന സ്ഥാപനത്തിനുനേരെ അജ്ഞാത സംഘം അക്രമം നടത്തിയതായി പരാതി. ബുധനാഴ്ച രാത്രി പത്തുമണിക്ക് ശേഷം കാറില്‍ മദ്യപിച്ചെത്തിയ സംഘമാണ് ഭക്ഷണം കഴിഞ്ഞ് പണം ചോദിച്ചപ്പോഴാണ് ആക്രമം അഴിച്ച് വിട്ടത്.

ഉടമയെയും ജീവനക്കാരെയും മര്‍ദിക്കുകയും മൊബൈല്‍ ഫോണും നിരീക്ഷണ ക്യാമറയും തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ കട ഉടമ റാഷിദിന് പരിക്കേറ്റു.

സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പ്രകടനം നടത്തി. ചോമ്പാല പോലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9174/violence-against-hotel-employees-in-vellikulangara)