---
title: "സ്നേഹാദരം; മടപ്പള്ളിയുടെ അഭിമാന താരങ്ങൾക്ക് "
english_title: "affection To the proud stars of Madapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91753/affection-to-the-proud-stars-of-madapally"
published_at: "2023-01-22T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccedd313815_adaram.jpg"
keywords: []
---

# സ്നേഹാദരം; മടപ്പള്ളിയുടെ അഭിമാന താരങ്ങൾക്ക് 

> **Lead Summary:** **മടപ്പള്ളി:** മടപ്പള്ളിയുടെ അഭിമാന താരങ്ങൾക്ക് സ്നേഹാദരം. മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ വിവിധമേളകളിൽ വിജയികളായവരെയും സ്കോളർഷിപ്പ് വിജയികളെയും സ്നേഹാദരം പരിപാടിയിൽ ആദരിച്ചു.

## Article Content

**മടപ്പള്ളി:** മടപ്പള്ളിയുടെ അഭിമാന താരങ്ങൾക്ക് സ്നേഹാദരം. മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ വിവിധമേളകളിൽ വിജയികളായവരെയും സ്കോളർഷിപ്പ് വിജയികളെയും സ്നേഹാദരം പരിപാടിയിൽ ആദരിച്ചു.

യു.എസ്.എസ്. നേടിയ 23 പേർ, ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ സ്കൂളിനെ പ്രതിനിധീകരിച്ച എട്ട് വിദ്യാർഥികൾ, കലാ, കായിക, ശാസ്ത്രമേളകളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങൾ നേടിയ 19 വിദ്യാർഥികൾ, വിവിധ ടി.വി. ചാനലുകളിലെ സംഗീത റിയാലിറ്റിഷോയിൽ മത്സരിച്ചുകൊണ്ടിരിക്കുന്ന മൂന്നുപേർ, ജില്ലാതലത്തിൽ വിവിധമേളകളിൽ വിജയം കൈവരിച്ച 137 വിദ്യാർഥികൾ എന്നിവരെയാണ് പി.ടി.എ. ആദരിച്ചത്.

കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനംചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ അയൽപക്ക വിദ്യാലയങ്ങൾക്ക് സ്കൂളിലെ തിയേറ്റർ, റേഡിയോസ്റ്റേഷൻ, ലാബ്, ലൈബ്രറി സൗകര്യങ്ങൾ പങ്കുവെക്കുന്ന ‘വർണത്തുമ്പികൾ’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പി.ടി.എ. പ്രസിഡന്റ് സുനീഷ് തയ്യിൽ അധ്യക്ഷനായിരുന്നു. കോഴിക്കോട് ഡി.ഡി.ഇ. സി. മനോജ് കുമാർ ഉപഹാരം വിതരണംചെയ്തു. സ്കൂളിലെ പുതിയ ഡിവിഷനുകൾക്കാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ജനപങ്കാളിത്തത്തോടെ സ്വരൂപിക്കാനായി ആവിഷ്കരിച്ച ലാപ്ടോപ് ചലഞ്ച് ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് ഉദ്ഘാടനംചെയ്തു.

എൻ.എം. വിമല, സേതുമാധവൻ, ബിന്ദു വള്ളിൽ, കെ.കെ. ബാലകൃഷ്ണൻ, പി.പി. ദിവാകരൻ, കെ. സജിത്ത് കുമാർ, പ്രസീത ധർമരാജ്, സി. രാജൻ, മൂസാ നാസർ, എൻ.പി. രാജീവൻ എം. മുസ്തഫ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91753/affection-to-the-proud-stars-of-madapally)