---
title: "കുറുക്കൻ ശല്യം; പുറത്തിറങ്ങാൻ സാധിക്കാതെ നാട്ടുകാർ "
english_title: "Fox nuisance; Locals unable to go out"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91756/fox-nuisance-locals-unable-to-go-out"
published_at: "2023-01-22T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cced612b4d0_fox.jpg"
keywords: []
---

# കുറുക്കൻ ശല്യം; പുറത്തിറങ്ങാൻ സാധിക്കാതെ നാട്ടുകാർ 

> **Lead Summary:** **കീഴൽ മുക്ക്:** കീഴൽ മുക്ക് കടത്തനാട് കോളേജ് പരിസരത്ത് കുറുക്കന്മാരുടെ ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ. ഇന്നലെ പത്തായ കുന്നിൽ വീട്ടമ്മയ്ക്ക് കുറുക്കന്റെ കടിയേറ്റു.

## Article Content

**കീഴൽ മുക്ക്:** കീഴൽ മുക്ക് കടത്തനാട് കോളേജ് പരിസരത്ത് കുറുക്കന്മാരുടെ ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ. ഇന്നലെ പത്തായ കുന്നിൽ വീട്ടമ്മയ്ക്ക് കുറുക്കന്റെ കടിയേറ്റു.

മറ്റൊരു യുവതിക്കു നേരെ പാഞ്ഞടുത്ത കുറുക്കനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വീട്ടമ്മക്ക് കടിയേറ്റത്. ഇവർ വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

കീഴൽ പ്രദേശങ്ങളിൽ സമീപകാലത്തായി കുറുക്കന്റെയും തെരുവുനായകളുടേയും ശല്യം വർധിച്ചിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെടുന്നു.

വിദ്യാർഥികൾ പോലും പേടിയോടെയാണ് സ്കൂളിലേക്കും കോളേജിലേക്കും പോകുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും പ്രദേശവാസികൾ സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91756/fox-nuisance-locals-unable-to-go-out)