---
title: "വിദ്യാഭ്യാസ നയം തെറ്റ്; കേരള മോഡൽ ശക്തിപ്പെടുത്തുക - കെഎസ്ടിഎ"
english_title: "Education policy is wrong; Strengthen Kerala Model - KSTA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91779/education-policy-is-wrong-strengthen-kerala-model-ksta"
published_at: "2023-01-22T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd09009b136_KSTA.jpg"
keywords: []
---

# വിദ്യാഭ്യാസ നയം തെറ്റ്; കേരള മോഡൽ ശക്തിപ്പെടുത്തുക - കെഎസ്ടിഎ

> **Lead Summary:** **വടകര:** ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, കേരള മോഡൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക. വടകരയിൽ പ്രവേശിച്ച കെഎസ്ടിഎയുടെ വാഹന പ്രചരണ ജാഥയ്ക്ക് മികച്ച വരവേൽപ്പ്.

## Article Content

**വടകര:** ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, കേരള മോഡൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക. വടകരയിൽ പ്രവേശിച്ച കെഎസ്ടിഎയുടെ വാഹന പ്രചരണ ജാഥയ്ക്ക് മികച്ച വരവേൽപ്പ്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തുന്ന പാർലമെൻറ് മാർച്ചിന്റെ പ്രചരണാർത്ഥമാണ് കെ.എസ്. ടി.എ ജാഥ. കെ എസ് ടി എ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് വടകരയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്.

ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, പി എഫ് ആർ ഡി.എ നിയമം പിൻവലിക്കുക. കേരള മോഡൽ വിദ്യാഭ്യാസ ശക്തിപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാർലമെൻറ് മാർച്ച് സംഘടിപ്പിക്കുന്നത്.

ജില്ലാ സെക്രട്ടറി ആർ.എം രാജൻ ക്യാപ്റ്റനും, പ്രസിഡൻറ് എൻ സന്തോഷ് കുമാർ പൈലറ്റുമാണ്. വി.പി മനോജാണ് മാനേജർ. വടകരയിലെ സ്വീകരണ പരിപാടി കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി. സതീശൻ ഉദ്ഘാടനം ചെയ്തു.

സുരേഷ് ബാബു അധ്യക്ഷതവഹിച്ചു ജാഥാ ലീഡർ ആർ എം രാജൻ സംസാരിച്ചു. കെ കെ സിജൂഷ് സ്വാഗതവും വി.പി സന്ദീപ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91779/education-policy-is-wrong-strengthen-kerala-model-ksta)