---
title: "വടകര വിദ്യാഭ്യാസ ജില്ലാ ഊർജ്ജോത്സവം "
english_title: "Vadakara Education District Energy Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91797/vadakara-education-district-energy-festival"
published_at: "2023-01-22T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd1c32d7ddd_oorjolsavam.jpg"
keywords: []
---

# വടകര വിദ്യാഭ്യാസ ജില്ലാ ഊർജ്ജോത്സവം 

> **Lead Summary:** **വടകര:** പൊതു വിദ്യാഭ്യാസ വകുപ്പും എനർജി മാനേജ്മെന്റ് സെന്റർ കേരളയും ചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സ്മാർട്ട്‌ എനർജി പ്രോഗ്രാമിന്റെ വടകര വിദ്യാഭ്യാസ ജില്ലാ ഊർജ്ജോത്സവം പുതിയാപ്പ് സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.

## Article Content

**വടകര:** പൊതു വിദ്യാഭ്യാസ വകുപ്പും എനർജി മാനേജ്മെന്റ് സെന്റർ കേരളയും ചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സ്മാർട്ട്‌ എനർജി പ്രോഗ്രാമിന്റെ വടകര വിദ്യാഭ്യാസ ജില്ലാ ഊർജ്ജോത്സവം പുതിയാപ്പ് സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.

കാർബൺ സന്തുലിത ആവാസ വ്യവസ്ഥയും ഹരിതോർജ്ജവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൽ പി വിഭാഗം കുട്ടികൾക്ക് ജലഛായവും യുപി വിഭാഗം കുട്ടികൾക്ക് ഉപന്യാസ രചനയും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പോസ്റ്റർ രചനയും നടത്തി. വടകര എം എൽ എ കെ.കെ രമ ഉദ്ഘാടനം ചെയ്തു.

സ്മാർട്ട് എനർജി പ്രോഗ്രാം വടകര വിദ്യാഭ്യാസ ജില്ല കോർഡിനേറ്റർ സതീശൻ കൊല്ലറക്കൽ അധ്യക്ഷത വഹിച്ചു.കെ എസ് ഇ ബി അസി.എഞ്ചിനീയർ ദ്വിപിൻ ഡി ഊർജസംരക്ഷണത്തെ കുറിച്ചും വൈദ്യുതി ബിൽ എങ്ങനെ കുറക്കാമെന്നതിനെ കുറിച്ചും പ്രഭാഷണം നടത്തി.

ഊർജ്ജോൽസവം ഓർഗനൈസേഷൻ കമ്മിറ്റി കൺവീനർ പ്രതാപ് മൊണാലിസ സ്വാഗതവും , വാർഡ് കൗൺസിലർ ലീബ ആശംസയും സുവിൻ കെ സതീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91797/vadakara-education-district-energy-festival)