---
title: "ഐ.വി ബാബു അനുസ്മരണം 24ന് "
english_title: "IV Babu Memorial on 24"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91842/iv-babu-memorial-on-24"
published_at: "2023-01-22T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd5c2e08233_iv_babu.jpg"
keywords: []
---

# ഐ.വി ബാബു അനുസ്മരണം 24ന് 

> **Lead Summary:** **വടകര : **മാധ്യമ പ്രവർത്തകനും രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച ഐ.വി ബാബുവിൻ്റെ മൂന്നാം ചരമവാർഷികാചരണം 24 ന് വൈകീട്ട് 5ന് വടകര മുൻസിപ്പൽ പാർക്കിൽ നടക്കും.

## Article Content

**വടകര : **മാധ്യമ പ്രവർത്തകനും രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച ഐ.വി ബാബുവിൻ്റെ മൂന്നാം ചരമവാർഷികാചരണം 24 ന് വൈകീട്ട് 5ന് വടകര മുൻസിപ്പൽ പാർക്കിൽ നടക്കും.

എൻ.വേണു അനുസ്മരണ പ്രഭാഷണം നടത്തും. 'നവമാധ്യമം, അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാരം' എന്ന വിഷയത്തിൽ സെമിനാർ നടക്കും.

ദാമോദർ പ്രസാദ്, സ്മൃതി പരുത്തിക്കാട്, കെ.സി ഉമേഷ് ബാബു, കവി വീരാൻകുട്ടി, സി.ലാൽ കിഷോർ എന്നിവർ പങ്കെടുക്കുമെന്ന് ഐ.വി ബാബു അനുസ്മരണ സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91842/iv-babu-memorial-on-24)