---
title: "'ഒരുമ'യോടെ; സിൽവർ ജൂബിലിയുടെ നിറവിൽ "
english_title: "'Oruma' Art-Cultural Venue Celebrates Silver Jubilee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91853/oruma-art-cultural-venue-celebrates-silver-jubilee"
published_at: "2023-01-22T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd73de2448e_ORUMA.jpg"
keywords: []
---

# 'ഒരുമ'യോടെ; സിൽവർ ജൂബിലിയുടെ നിറവിൽ 

> **Lead Summary:** **വടകര: **വില്യാപ്പള്ളി കോട്ടമുക്കിലെ 'ഒരുമ' കലാ - സാംസ്കാരിക വേദി സിൽവർ ജൂബിലിയുടെ നിറവിൽ. പ്രവര്‍ത്തനത്തിന്‍റെ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഓഫീസും സാംസ്കാരിക സദസ്സും വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **വില്യാപ്പള്ളി കോട്ടമുക്കിലെ 'ഒരുമ' കലാ - സാംസ്കാരിക വേദി സിൽവർ ജൂബിലിയുടെ നിറവിൽ. പ്രവര്‍ത്തനത്തിന്‍റെ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഓഫീസും സാംസ്കാരിക സദസ്സും വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങില്‍ ഒരുമ പ്രസിഡണ്ട് അബ്ദുള്‍ ലത്തീഫ് ഡെല്‍മ അധ്യക്ഷത വഹിച്ചു. ഒരുമ മുന്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ്‌ കപ്പീന്‍റവിട, പഞ്ചായത്ത്‌ മെമ്പര്‍മാരായ ഷറഫുദ്ദീന്‍ കൈതയില്‍, പുത്തലത്ത് ഇബ്രാഹിം, വി മുരളി, വില്യാപ്പള്ളി വെസ്റ്റ്‌ എംഎല്‍പി സ്കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ടി പി ബാലകൃഷ്ണന്‍, സ്കൂള്‍ മാനേജര്‍ നാസര്‍ കേളോത്ത് സംസാരിച്ചു.

വിവിധ കായിക മത്സരങ്ങളില്‍ വിജയികളായ പി പി സലൂജ്, മുഹമ്മദ്‌ സഫ്വാന്‍, സലൂജ് ലത്തീഫ്, ഷഫീക്ക് എന്നിവരെയും വോളിബോള്‍ കോര്‍ട്ട് നിര്‍മ്മാണത്തില്‍ മുന്‍കയ്യെടുത്ത കുണ്ടാഞ്ചേരി അഷറഫിനെയും ഉപഹാരം നല്‍കി അനുമോദിച്ചു. ഒരുമ സെക്രട്ടറി പി കെ ഫൈസല്‍ സ്വാഗതവും ട്രഷറര്‍ എം മുനീര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‍ സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടന്നു. വൈകീട്ട് 'കോവിഡാനന്തര ലോകവും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തില്‍ ഡോ.അബ്ദുല്‍ ഗഫൂര്‍ ബോധവത്കരണ ക്ലാസ്സെടുത്തു. ഒരുമയുടെ മുന്‍കാല നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന്‍ മാജിക്ക് ഷോ, ഗാനമേള, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91853/oruma-art-cultural-venue-celebrates-silver-jubilee)