---
title: "പരിശോധന ക്യാമ്പ്; മന്ത് രോഗ പരിശോധന ഏറാമലയിലും "
english_title: "inspection camp; Mant disease examination in Erramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91998/inspection-camp-mant-disease-examination-in-erramala"
published_at: "2023-01-23T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce7cc5e6a2a_PARISHODANA.jpg"
keywords: []
---

# പരിശോധന ക്യാമ്പ്; മന്ത് രോഗ പരിശോധന ഏറാമലയിലും 

> **Lead Summary:** **ഏറാമല:** അതിഥി കൊഴിലാളികൾക്ക് രാത്രികാല മന്ത് രോഗ രക്ത പരിശോധന ക്യാമ്പ് നടത്തി.ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് കോഴിക്കോടിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഓർക്കട്ടേരിയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

## Article Content

**ഏറാമല:** അതിഥി കൊഴിലാളികൾക്ക് രാത്രികാല മന്ത് രോഗ രക്ത പരിശോധന ക്യാമ്പ് നടത്തി.ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് കോഴിക്കോടിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഓർക്കട്ടേരിയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഏറാമല ഗ്രാമ പഞ്ചായത്ത്‌ പതിനാലാം വാർഡിലാണ് അതിഥി തെഴിലാളികൾക്കുള്ള രാത്രികാല മന്ത് രക്ത പരിശോധന ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്തു.

ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർഷുഹൈബ് കുന്നത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഓർക്കാട്ടേരി CHC ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മിനിമോൾ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.എൻ റഫീഖ് ,യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റ് ഷീജ. ടി കെ, രാമചന്ദ്രൻ.എം. സി, ജിഷ. എം, ആശാവർക്കർ വിമല കുളമുള്ളതിൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91998/inspection-camp-mant-disease-examination-in-erramala)