---
title: "ദീപ്ത സ്മരണയിൽ; പുലക്കുനി ബാലകൃഷ്ണൻ ചരമദിനം ആചരിച്ചു "
english_title: "In bright memory; Pulakuni Balakrishnan's death anniversary was observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92000/in-bright-memory-pulakuni-balakrishnans-death-anniversary-was-observed"
published_at: "2023-01-23T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce7dc06cc59_ANUSMARANAM.jpg"
keywords: []
---

# ദീപ്ത സ്മരണയിൽ; പുലക്കുനി ബാലകൃഷ്ണൻ ചരമദിനം ആചരിച്ചു 

> **Lead Summary:** **അഴിയൂർ :** ചോമ്പാലിലെ പ്രമുഖ സോഷിലിസ്റ്റായിരുന്ന പുലക്കുനി ബാലകൃഷ്ണന്റെ പത്തൊൻപതാം ചരമദിനം ആചരിച്ചു. ചരമവാർഷികദിനം ലോക് താന്ത്രിക് ജനതാദൾ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരിച്ചത്.

## Article Content

**അഴിയൂർ :** ചോമ്പാലിലെ പ്രമുഖ സോഷിലിസ്റ്റായിരുന്ന പുലക്കുനി ബാലകൃഷ്ണന്റെ പത്തൊൻപതാം ചരമദിനം ആചരിച്ചു. ചരമവാർഷികദിനം ലോക് താന്ത്രിക് ജനതാദൾ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരിച്ചത്.

അനുസ്മരണ സമ്മേളനം എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി എം.കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.അനുസ്മരണ പ്രഭാഷണം എൽ.ജെ.ഡി വടകര മണ്ഡലം പ്രസിഡന്റ് കെ .കെ.കൃഷ്ണൻ നിർവ്വഹിച്ചു .

ടി.ടി.പത്മനാഭൻ മുഖവുര ഭാഷണം നടത്തി. കൈപ്പാട്ടിൽ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വി.പി.ജയൻ,മാട്ടാണ്ടി പ്രമോദ്, റീന രയരോത്ത്,മാട്ടാണ്ടി ബാലൻ,ലിനീഷ് പാലയാടൻ,കെ.രാജൻ,മിന്നാട്ടിൽ ബാബു,കുന്നുമ്മൽ ശ്രീധരൻ , കെ.കെ.രാജേഷ് മഹേഷ്ബാബു എൻ.പി,അനൂപ്.കെ.പി. സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92000/in-bright-memory-pulakuni-balakrishnans-death-anniversary-was-observed)