---
title: "മോദി സർക്കാർ കേരളത്തെ അസ്ഥിരപ്പെടുത്താൽ ശ്രമിക്കുന്നു - കടന്നപ്പള്ളി "
english_title: "Modi government is trying to destabilize Kerala - Kadnapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92001/modi-government-is-trying-to-destabilize-kerala-kadnapally"
published_at: "2023-01-23T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce7f6ce850a_KADANNAPPALLI.jpg"
keywords: []
---

# മോദി സർക്കാർ കേരളത്തെ അസ്ഥിരപ്പെടുത്താൽ ശ്രമിക്കുന്നു - കടന്നപ്പള്ളി 

> **Lead Summary:** **വടകര:** ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി ശ്വാസം മുട്ടിച്ചു വരുതിയിൽ നിർത്താനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഫെഡറൽ സംവിധാനത്തിന്റെയും ഭരണഘടനയുടെയും നഗ്നമായ ലംഘനമാണെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു.

## Article Content

**വടകര:** ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി ശ്വാസം മുട്ടിച്ചു വരുതിയിൽ നിർത്താനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഫെഡറൽ സംവിധാനത്തിന്റെയും ഭരണഘടനയുടെയും നഗ്നമായ ലംഘനമാണെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ ഭരണാ ധികാരത്തിന്റെ ധിക്കാരത്തിൽ കേരളമുൾപ്പെടെയുള്ള മതനിരപേക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അഡ്വ: പി.രാഘവൻ നായരുടെ 30-ാo ചരമവാർഷിക സമ്മേളനം വടകരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

അനുസ്മരണ സമിതി ചെയർമാൻ കെ.വി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് എസ് സംസ്ഥാന ജന: സിക്രട്ടരി യു ബാബു ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് വി.ഗോപാലൻ , കോർപ്പറേഷൻ കൗൺസിലർ പി. മുഹസീന, വി.പി.സുരേന്ദ്രൻ, ബാബു പറമ്പത്ത് മോഹനൻ കുനിയിൽ കെ.കെ.കണ്ണൻ, തൈയ്യുള്ളതിൽ രാജൻ, ടി. രാധാകൃഷ്ണൻ , കെ.പി ദിലീപ്, പി സോമശേഖരൻ , വടകര രാഘവൻ എന്നിവർ പ്രസംഗിച്ചു.

ഹയർ സെക്കണ്ടറി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരം തയ്യുള്ളതിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു റിട്ട ഡി ഡി.ടി. .ശ്രീധരൻ , വി.രഞ്ചിത്ത്, കോമത്ത് രാജൻ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് കേഷ് അവാർഡ് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92001/modi-government-is-trying-to-destabilize-kerala-kadnapally)