---
title: "വിളവെടുപ്പ്; രണ്ടാം ഘട്ട വിളവെടുപ്പിന് മികച്ച തുടക്കം "
english_title: "harvest; A good start to the second phase of harvesting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92002/harvest-a-good-start-to-the-second-phase-of-harvesting"
published_at: "2023-01-23T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce802d5e771_VILAVEDUP.jpg"
keywords: []
---

# വിളവെടുപ്പ്; രണ്ടാം ഘട്ട വിളവെടുപ്പിന് മികച്ച തുടക്കം 

> **Lead Summary:** **അഴിയൂർ: **അഴിയൂരിൽ വിദ്യാർത്ഥികളുടെ രണ്ടാംഘട്ട വിളവെടുപ്പിന് മികച്ച തുടക്കം. ജി. എം.ജെ.ബി സ്കൂളിൽ പി ടി എ യും വിദ്യാർത്ഥികളും പരിപാലിച്ച് നടത്തുന്ന കൃഷിയിൽ രണ്ടാം ഘട്ട വിളവെടുപ്പ് കുട്ടികൾ ആഘോഷപൂർവും നടത്തി.

## Article Content

**അഴിയൂർ: **അഴിയൂരിൽ വിദ്യാർത്ഥികളുടെ രണ്ടാംഘട്ട വിളവെടുപ്പിന് മികച്ച തുടക്കം. ജി. എം.ജെ.ബി സ്കൂളിൽ പി ടി എ യും വിദ്യാർത്ഥികളും പരിപാലിച്ച് നടത്തുന്ന കൃഷിയിൽ രണ്ടാം ഘട്ട വിളവെടുപ്പ് കുട്ടികൾ ആഘോഷപൂർവും നടത്തി.

പ്രമുഖ വ്യവസായിയും, മരുഭൂമി മരുപച്ചയാക്കിയ ഒമാൻ മലയാളിയായ ബിസിനസുകാരനുമായ അസീസ് ഹാഷിം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പാണ് വിജയകരമായി നടന്നത്.

കൃഷിക്ക് നേതൃത്വം കൊടുക്കുന്ന ലാലി ടീച്ചർ, മുജീബ് മാസ്റ്റർ, മറ്റ് അദ്ധ്യാപകർ, മദർ പി ടി എ അംഗങ്ങൾ വിദ്യാർത്ഥികൾ എന്നിവരെ പ്രധാന അദ്ധ്യാപിക ഇൻ ചാർജ് ടി കെ പ്രീത ടീച്ചറും, പി ടി എ പ്രസിഡന്റ് പി പി റിയാസും വാർഡ് മെമ്പർ സാജിദ് നെല്ലോളിയും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92002/harvest-a-good-start-to-the-second-phase-of-harvesting)