---
title: "കാരുണ്യ സ്പർശം; ചികിത്സാ സഹായ ധനം കൈമാറി "
english_title: "Medical aid money was handed over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92006/medical-aid-money-was-handed-over"
published_at: "2023-01-23T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce834d76b81_SAHAYAM_KAIMARI.jpg"
keywords: []
---

# കാരുണ്യ സ്പർശം; ചികിത്സാ സഹായ ധനം കൈമാറി 

> **Lead Summary:** **ചോമ്പാല: **ഒത്തൊരുമയുടെ പ്രതീകമായി ചികിത്സാ സഹായം കൈമാറി. പറമ്പത്ത് വൽസല ചികിത്സാ സഹായ നിധിയിലേക്കാണ് സഹായം കൈമാറിയത്.

## Article Content

**ചോമ്പാല: **ഒത്തൊരുമയുടെ പ്രതീകമായി ചികിത്സാ സഹായം കൈമാറി. പറമ്പത്ത് വൽസല ചികിത്സാ സഹായ നിധിയിലേക്കാണ് സഹായം കൈമാറിയത്.

ധനസമാഹരണത്തിനായി കലാക്ഷേത്ര ആവിക്കര ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച തുക (50,000/- രൂപ) കലാക്ഷേത്രയുടെ സെക്രട്ടറി രജീഷ് എൻപി ചികിത്സാ സഹായ കമ്മറ്റിക്ക് കൈമാറി.

ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി , സനിൽ കുന്നുമ്മൽ , രാഘവൻ കെ പി , മാട്ടാണ്ടി ബാലൻ , മോഹനൻ കെ.കെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92006/medical-aid-money-was-handed-over)