---
title: "പി.കെ.ഫിറോസിന്റെ അറസ്റ്റ് ; വടകരയില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ "
english_title: "Arrest of PK Firoz; Youth League workers protest in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92014/arrest-of-pk-firoz-youth-league-workers-protest-in-vadakara"
published_at: "2023-01-23T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce90756bb30_LEAGUE_PROTEST.jpg"
keywords: []
---

# പി.കെ.ഫിറോസിന്റെ അറസ്റ്റ് ; വടകരയില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ 

> **Lead Summary:** **വടകര: **യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു . വടകരയിലെ ഹൈവേ ഉപരോധം സംഘര്‍ഷത്തിനിടയാക്കി.

## Article Content

**വടകര: **യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു . വടകരയിലെ ഹൈവേ ഉപരോധം സംഘര്‍ഷത്തിനിടയാക്കി.

പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ നാരായണനഗരം ജംഗ്ഷനില്‍ ഹൈവേ ഉപരോധിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരോട് പിരിഞ്ഞ്‌ പോവാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല.

പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു. വാക്കേറ്റവും പിടിവലിയും നടന്നതിനു പിന്നാലെ പോലീസ് പ്രവര്‍ത്തകരെ വിരട്ടി ഓടിക്കുകയായിരുന്നു.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘർഷത്തിനാണ് തിരുവനന്തപുരം പാളയത്ത് വെച്ച്‌ കേസിലെ ഒന്നാം പ്രതിയായ ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92014/arrest-of-pk-firoz-youth-league-workers-protest-in-vadakara)