---
title: "പരിശീലനം തുടങ്ങി; ട്രെയിനിങ് ക്യാമ്പ് എം.ആർ.സി.യിൽ"
english_title: "Training started; In training camp MRC"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92015/training-started-in-training-camp-mrc"
published_at: "2023-01-23T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce91cad70ba_CH_CENTER.jpg"
keywords: []
---

# പരിശീലനം തുടങ്ങി; ട്രെയിനിങ് ക്യാമ്പ് എം.ആർ.സി.യിൽ

> **Lead Summary:** **ഒഞ്ചിയം: **മർഹൂം എം.കെ മമ്മു ഹാജിയുടെ നാമധേയത്തിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം ആർ സി ചാരിറ്റബിൾ ട്രസ്റ്റ് പുതിയ തലത്തിലേക്ക്.ചുരുങ്ങിയ കാലം കൊണ്ടാണ് പാലിയേറ്റീവ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ എം.ആർ.സിക്ക് കഴിഞ്ഞത്. ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന തരത്തിലുള്ള പ്രവർത്തനവുമായാണ് മുന്നോട്ടുപോകുന്നത്.

## Article Content

**ഒഞ്ചിയം: **മർഹൂം എം.കെ മമ്മു ഹാജിയുടെ നാമധേയത്തിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം ആർ സി ചാരിറ്റബിൾ ട്രസ്റ്റ് പുതിയ തലത്തിലേക്ക്.ചുരുങ്ങിയ കാലം കൊണ്ടാണ് പാലിയേറ്റീവ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ എം.ആർ.സിക്ക് കഴിഞ്ഞത്. ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന തരത്തിലുള്ള പ്രവർത്തനവുമായാണ് മുന്നോട്ടുപോകുന്നത്.

ഇതിന്റെ ഭാഗമായി ഇന്നു മുതൽ മൂന്ന് ദിവസം തുടർച്ചയായുള്ള വളണ്ടിയർ പരിശീലനമാണ് എംആർസിയിൽ നടന്നു വരുന്നത്. പാലിയേറ്റീവ് കെയർ രംഗത്ത് ഒഞ്ചിയത്ത് ഒരു സന്നദ്ധ സംഘടന വേണം എന്നതിന്റെ പ്രധാന ആശയം എം.കെ മമ്മു ഹാജിയാണ്. ആധുനിക ഒഞ്ചിയത്തിന്റെ പിതാവായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. കുഗ്രാമമായ ഒഞ്ചിയത്തെ വികസന പാതയിൽ കൊണ്ടുവരുന്നതിൽ നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചത്.

അദ്ദേഹം കൈ വെക്കാത്ത ഇടങ്ങളില്ല. സാമൂഹിക, മത, ജീവകാരുണ്യ സന്നദ്ധ സേവനം ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മുഖമുദ്ര. അശരണരേയും പാവപ്പെട്ടവരെയും അകമഴിഞ്ഞ് സഹായിച്ച അദ്ദേഹം എം ആർ സി യെ വളർത്തി വലുതാക്കുന്നതിൽ മുഖ്യ പങ്കാണ് വഹിച്ചത്. എംകെ മമ്മു ഹാജി മെമ്മോറിയൽ ബിൽഡിങ്ങിൽ നിലകൊള്ളുന്ന എം.ആർ.സി.യിൽ ഇന്ന് കാലത്ത് 10 മണി മുതൽ ആരംഭിച്ച വളണ്ടിയർ ട്രെയിനിങ് ക്യാമ്പ് യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു.

ദുബായ് കെഎംസിസി വൈസ് പ്രസിഡണ്ട് ഒ.കെ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. പി കെ അഷ്റഫ്, ടി ഹമീദ്, റഹീം സി കെ സംസാരിച്ചു. =യു.മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് സംബന്ധമായുള്ള ട്രെയിനിങ് ക്ലാസ് ജോസ് പുളിമൂട്ടിൽ നിർവഹിച്ചു. ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കുന്നത് വേണ്ടി ഒഞ്ചിയം പ്രദേശത്തു നിന്നും പുറത്തുമുള്ള നിരവധി പേരാണ് പങ്കെടുത്തത്. തുടർന്ന് പൂക്കോയ തങ്ങൾ മെമ്മോറിയൽ പാലിയേറ്റീവ് പ്രതിനിധി ഡോ:അമീറലി പാലിയേറ്റീവ് സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.പാലിയേറ്റീവ് സംബന്ധമായ നിരവധി സംശയ നിവാരണങ്ങൾ നടത്തിയ ക്ലാസ് ശ്രദ്ധേയമായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാലിയേറ്റീവ് രംഗത്ത് ജനങ്ങളുടെ മനസ്സാക്ഷി അറിഞ്ഞുകൊണ്ടുള്ള പ്രവർത്തനമാണ് ഒഞ്ചിയം എം ആർ സി നടത്തിയത്.

രോഗാവസ്ഥകളും മറ്റു സാമൂഹിക പരിസ്ഥിതികളിലും പെട്ട് ഒറ്റപ്പെട്ട് പോകുന്നവർ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ ഒട്ടനവധിയാണ്. എം ആർ സി ഹോം കെയറുകൾ മുഖേന ഒരു പരിധിവരെ അത്തരത്തിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ആരെങ്കിലും തലകറങ്ങി വീണാൽ അലമുറയിട്ട് ആളെ കൂട്ടുകയായിരിക്കും പതിവ്. ബി.പി നോക്കാൻ ഡോക്ടറെ കൂട്ടുവാൻ വേണ്ടി പോകുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ രോഗീ പരിചരണത്തിന് പുതിയ കാലഘട്ടത്തിൽ ട്രെയിനിങ് ക്യാമ്പ് വേണ്ടത് ഒഞ്ചിയത്തെ സംബന്ധിച്ചിടത്തോളം വലിയ അത്യാവശ്യമാണ്.

മൂന്നുദിവസത്തെ വളണ്ടിയർ പരിശീലന ക്യാമ്പ് ജനുവരി 23,24 25 രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയാണ്. എം ആർ സി സെന്ററിൽ വെച്ച് നടക്കുന്ന ഈ ക്യാമ്പ് രോഗികളുടെയും അവരുടെ മനസ്സിനെക്കുറിച്ചും ആരോഗ്യത്തെപ്പറ്റിയും പ്രശസ്ത ഡോക്ടർമാരുടെ കീഴിലാണ് ക്ലാസ് എന്നുള്ളത് പ്രത്യേകതയാണ്. മൂന്ന് ദിവസവും പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി നറുക്കെടുപ്പ് നടക്കുന്നുണ്ട്. അതാത് ദിവസം തന്നെ വിജയികളെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ നറുക്കെടുപ്പ് വിജയിയായ ഫാത്തിമ റഹീമിന് പി പി അഷ്റഫ് സമ്മാനദാനം നൽകി. പി പി കെ അബ്ദുല്ല സ്വാഗതവും ഹമീദ് വി.പി നന്ദിയും പറഞ്ഞു.

എം ആർ സി യുമായി ബന്ധപ്പെടേണ്ട നമ്പർ 9847600085

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92015/training-started-in-training-camp-mrc)