---
title: "കെ റെയില്‍  പദ്ധതി ; ലാവ്‌ലിന്‍ മോഡല്‍ തട്ടിപ്പെന്ന്  സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ "
english_title: " K Rail Project; CR Praful Krishnan says Lavalin model cheated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9204/k-rail-project-cr-praful-krishnan-says-lavalin-model-cheated"
published_at: "2021-11-06T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618632b57dcd3_PRAFUL KRISHNA .jpg"
keywords: []
---

# കെ റെയില്‍  പദ്ധതി ; ലാവ്‌ലിന്‍ മോഡല്‍ തട്ടിപ്പെന്ന്  സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ 

> **Lead Summary:** വടകര: കടത്തനാടിന്റെ മണ്ണില്‍ കെ റെയില്‍ പദ്ധതി നടപ്പാലിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍. പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ നടന്ന താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

## Article Content

വടകര: കടത്തനാടിന്റെ മണ്ണില്‍ കെ റെയില്‍ പദ്ധതി നടപ്പാലിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍. പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ നടന്ന താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

സില്‍വര്‍ ലൈന്‍ പദ്ധതി ലാവ്‌ലിന്‍ മോഡല്‍ തട്ടിപ്പാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിസഡന്റ്് സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. പദ്ധതി ആശാസ്ത്രീയമാണെന്നും ജനസാന്ദ്രത ഏറിയ കേരളം പോലുള്ള പദ്ധതി നടപ്പിലാക്കുമ്പോള്‍ വന്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും പദ്ധതി കേരളത്തെ കടക്കെണിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നേതാക്കളായ ടി ടി ഇസ്മായില്‍ ,ഒ. കെ കുഞ്ഞബ്ദുള്ള,ടി കെ സിബി ,സി. നിജിന്‍, മുസ്തഫ മാസ്റ്റര്‍, വരപ്രത്ത് രാമചന്ദ്രന്‍.ടി. സി രാമചന്ദ്രന്‍, പുറന്തോടത്ത് സുകുമാരന്‍, ഷംസീര്‍ ചോമ്പാല, ദിനേശന്‍. സി, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9204/k-rail-project-cr-praful-krishnan-says-lavalin-model-cheated)