വില്യാപ്പള്ളി: പ്ലാസ്റ്റിക് മാലിന്യം കത്തിച്ച കടയുടമക്ക് പിഴ ചുമത്തി. ഹരിത കർമ്മ സേനക്ക് കൈമാറാതെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച കടയുടമക്കാണ് പിഴ ചുമത്തിയത്.
അമരാവതിയിൽ പ്രവർത്തിക്കുന്ന ടൂവീലർ ഇന്ത്യ എന്ന സ്ഥാപനത്തിനാണ് വില്യാപ്പള്ളി പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നടപടി.
പരിശോധന കർശനമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് പൊതുസ്ഥലങ്ങളിൽ നോട്ടീസ്, ബാനറുകൾ പതിച്ചവർക്കെതിരെ വില്ല്യാപ്പള്ളി പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു.
Burned plastic; The shopkeeper was fined