---
title: "കെ എസ്ഇബി ഓഫീസില്‍ പണം  അടക്കാനുള്ള സമയം വെട്ടിക്കുറച്ചതില്‍ പ്രതിഷേധം ശക്തം"
english_title: " Protests are strong over the reduction of payment time at the KSEB office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9221/protests-are-strong-over-the-reduction-of-payment-time-at-the-kseb-office"
published_at: "2021-11-06T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618644c53f28f_kseb photo.jpg"
keywords: []
---

# കെ എസ്ഇബി ഓഫീസില്‍ പണം  അടക്കാനുള്ള സമയം വെട്ടിക്കുറച്ചതില്‍ പ്രതിഷേധം ശക്തം

> **Lead Summary:** അഴിയൂര്‍: കെ എസ് ഇ ബി അഴിയൂര്‍ സെക്ഷന്‍ പരിധിയില്‍ പണം അടക്കാനുള്ള സമയം വെട്ടിക്കുറച്ചതായി പരാതി. നേരത്തെ കാലത്ത് എട്ട് മുതല്‍ വൈകിട്ട് ആറു വരെയാണ് ഉപഭോക്താക്കള്‍ക്ക് പണം അടക്കാനുള്ള സൗകര്യം കെ എസ് ഇ ബി സൗകര്യം നല്‍കിയത്.

## Article Content

അഴിയൂര്‍: കെ എസ് ഇ ബി അഴിയൂര്‍ സെക്ഷന്‍ പരിധിയില്‍ പണം അടക്കാനുള്ള സമയം വെട്ടിക്കുറച്ചതായി പരാതി. നേരത്തെ കാലത്ത് എട്ട് മുതല്‍ വൈകിട്ട് ആറു വരെയാണ് ഉപഭോക്താക്കള്‍ക്ക് പണം അടക്കാനുള്ള സൗകര്യം കെ എസ് ഇ ബി സൗകര്യം നല്‍കിയത്.

ഇന്ന് മുതലാണ് കാലത്ത് ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെയാക്കി കുറച്ചത്.   ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌ക്കാരമെന്നാണ് ആക്ഷേപം ഉയരുകയാണ്. ഇതുമൂലം ഉപഭോക്താക്കള്‍ നേരിടുന്ന പ്രയാസം ഏറെയാണ്, ക്യാഷ് കൗണ്ടര്‍ രാവിലെ എട്ട് മണിക്ക് തുറക്കുന്നതും വൈകിട്ട് ആറ് മണി വരെ ആക്കിയതും പണമടക്കാന്‍ വരുന്നവര്‍ക്ക് ഏറെ ഗുണം ചെയ്തിരുന്നു. എന്നാല്‍ ജനങ്ങള്‍ ഓണ്‍ലൈന്‍ സൗകര്യം കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നതിനാലാണ് സമയ ക്രമം കുറച്ചതെന്നാണ് കെ എസ് ഇ ബി യുടെ വിശദീകരണം.

അഴിയൂര്‍ സെക്ഷനില്‍ ക്യാഷ് അടക്കാനുള്ള സമയം കുറച്ചത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അഴിയൂര്‍ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ്, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവര്‍ ആവശ്യപ്പെട്ടു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9221/protests-are-strong-over-the-reduction-of-payment-time-at-the-kseb-office)