---
title: "വിലക്കയറ്റം; അഴിയൂർ ടൗണിലും ധർണ്ണ "
english_title: "Dharna in Azhiyur town also against price hike conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92283/dharna-in-azhiyur-town-also-against-price-hike-conducted"
published_at: "2023-01-25T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0bb97617bc_WELFAIR_PARTY_DARNNA.jpg"
keywords: []
---

# വിലക്കയറ്റം; അഴിയൂർ ടൗണിലും ധർണ്ണ 

> **Lead Summary:** **അഴിയൂർ : **വിലക്കയറ്റത്തിനെതിരെ അഴിയൂർ ടൗണിലും ധർണ്ണ.വിലക്കയറ്റത്തിനെതിരെ സംസ്ഥാന വ്യാപകമായി വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് അഴിയൂർ പഞ്ചായത്തിലെ അഴിയൂർ ചുങ്കം ടൗണിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്.

## Article Content

**അഴിയൂർ : **വിലക്കയറ്റത്തിനെതിരെ അഴിയൂർ ടൗണിലും ധർണ്ണ.വിലക്കയറ്റത്തിനെതിരെ സംസ്ഥാന വ്യാപകമായി വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് അഴിയൂർ പഞ്ചായത്തിലെ അഴിയൂർ ചുങ്കം ടൗണിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്.

സർക്കാറിന്റെ ധൂർത്തും, കെടുകാര്യസ്ഥതയും മൂലം സർക്കാറിന് ലഭിക്കേണ്ട നികുതികൾ പോലും കൃത്യമായി പിരിച്ചെടുക്കാതെ വിലകയറ്റത്തിന്റെ ദുരിതക്കയത്തിലേക്ക് ജനങ്ങളെ തള്ളിയിടുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് വെൽഫെയർ പാർട്ടി വടകര മണ്ഡലം പ്രസിഡന്റ് ആവിശ്യപ്പെട്ടു.

അഴിയൂർ ചുങ്കത്ത് നടന്ന പ്രതിഷേധ സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പരിപാടിയിൽ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹംസ.എസ്.പി, ട്രഷറർ അബ്ദുൽ ജലീൽ സംസാരിച്ചു.

അഴിയൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹംസ എരിക്കിൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സെഫീറ ഷുഹൈബ്, യൂണിറ്റ് സെക്രട്ടറി മുഹമ്മദ് സാലിഹ്, യൂണിറ്റ് വൈസ്പ്രസിഡന്റ് ആരിഫ.എം.കെ, യൂണിറ്റ് അസിസ്റ്റന്റ് സെക്രട്ടറി ജാസ്മിൻ, ജിനാസ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92283/dharna-in-azhiyur-town-also-against-price-hike-conducted)