---
title: "ഭക്ഷ്യസുരക്ഷാ വകുപ്പില്‍  മാറ്റിവച്ച  ഇന്റര്‍വ്യൂ 17,18,19 തീയതികളില്‍"
english_title: "Postponed interview with Food Safety Department on 17,18,19"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9233/postponed-interview-with-food-safety-department-on-171819"
published_at: "2021-11-06T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618651868062b_INTERVIEW .jpg"
keywords: []
---

# ഭക്ഷ്യസുരക്ഷാ വകുപ്പില്‍  മാറ്റിവച്ച  ഇന്റര്‍വ്യൂ 17,18,19 തീയതികളില്‍

> **Lead Summary:** വടകര: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട് ജില്ലയിലേക്ക് അനുവദിച്ച മൊബൈല്‍ ലാബ് വാഹനത്തിലേക്ക് ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിലേക്ക് മാറ്റിവെച്ച ഇന്റര്‍വ്യു നവംബര്‍ 17,18,19 തീയതികളില്‍ നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0495 2720744.

## Article Content

വടകര: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട് ജില്ലയിലേക്ക് അനുവദിച്ച മൊബൈല്‍ ലാബ് വാഹനത്തിലേക്ക് ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിലേക്ക് മാറ്റിവെച്ച ഇന്റര്‍വ്യു നവംബര്‍ 17,18,19 തീയതികളില്‍ നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0495 2720744.

** പബ്ലിക് റിലേഷന്‍സില്‍ പിജി ഡിപ്ലോമ **

കോഴിക്കോട് : ടൂറിസം വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ എറണാകുളം എസ്.ആര്‍.എം റോഡിലുളള സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്‌സില്‍ പ്രവേശനം നേടുന്നതിന് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് നവംബര്‍ 15 വരെ അപേക്ഷിക്കാം.

യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം (അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം) വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനത്തില്‍ ട്രാവല്‍ ആന്റ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതലായ തസ്തികകളിലേയ്ക്കും നിരവധി ജോലി സാധ്യതകള്‍ പ്രദാനം ചെയ്യുന്നു. ഫോണ്‍ : 0484 2401008.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9233/postponed-interview-with-food-safety-department-on-171819)