---
title: " ഓര്‍ക്കാട്ടേരി പി.കെ. മെമ്മോറിയല്‍ യു.പി  സ്‌കൂളിന് ബാന്റ് സെറ്റ് നല്‍കി"
english_title: "  Band set donated to Orkatteri P.K. Memorial UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9241/band-set-donated-to-orkatteri-pk-memorial-up-school"
published_at: "2021-11-06T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61865e4c07ffb_band set .jpg"
keywords: []
---

#  ഓര്‍ക്കാട്ടേരി പി.കെ. മെമ്മോറിയല്‍ യു.പി  സ്‌കൂളിന് ബാന്റ് സെറ്റ് നല്‍കി

> **Lead Summary:** ഓര്‍ക്കാട്ടേരി: പി.കെ. മെമ്മോറിയല്‍ യു.പി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ദീര്‍ഘകാലം പി ടി എ അംഗവുമായിരുന്ന കുനിയില്‍ മൂസ്സയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബം സ്‌കൂളിന് ഒരു ബാന്റ് സെറ്റ് നല്‍കി.

## Article Content

ഓര്‍ക്കാട്ടേരി: പി.കെ. മെമ്മോറിയല്‍ യു.പി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ദീര്‍ഘകാലം പി ടി എ അംഗവുമായിരുന്ന കുനിയില്‍ മൂസ്സയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബം സ്‌കൂളിന് ഒരു ബാന്റ് സെറ്റ് നല്‍കി.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കില ഈങ്ങോളിയുടെ സാന്നിധ്യത്തില്‍ കുനിയില്‍ മൂസാക്കയുടെ മക്കളായ അബ്ദുള്ള, ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്ന് ബാന്റ് സെറ്റ് സ്‌കൂള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചു.

ചടങ്ങില്‍ പി.ടി എ പ്രസിഡണ്ട് മജീദ് വി.പി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഷുഹൈബ് കുന്നത്ത്, ജസീല വി.കെ , മാനേജര്‍ പി.കെ മുജീബ് ടി.എന്‍ കെ ശശീന്ദ്രന്‍, നവാസ് കെ.കെ, ഇസ്മയില്‍ പട്ടര്‍കണ്ടി, മദര്‍പി ടി എ പ്രസിഡണ്ട് ആന്‍ഫിയ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുഷമ ടീച്ചര്‍ സ്വാഗതവും റംല ടീച്ചര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9241/band-set-donated-to-orkatteri-pk-memorial-up-school)