---
title: "ചോറോട് പാലിയേറ്റീവിന് ഓക്‌സിജന്‍  കോണ്‍സന്‍ട്രേറ്റര്‍  നല്‍കി"
english_title: "an oxygen concentrator donated to chorode  palliative care"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9242/an-oxygen-concentrator-donated-to-chorode-palliative-care"
published_at: "2021-11-06T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61866546cf2b6_oxcygen consenttor .jpg"
keywords: []
---

# ചോറോട് പാലിയേറ്റീവിന് ഓക്‌സിജന്‍  കോണ്‍സന്‍ട്രേറ്റര്‍  നല്‍കി

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ചോറോട് ഗ്രാമപഞ്ചായത്ത് ഹരിശ്രീ അംഗണ്‍വാടിക്ക് സമീപത്തെ പാഞ്ചേരി ജാനകിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുടുംബം പ്രദേശത്തെ പാലിയേറ്റീവ് കമ്മിറ്റികള്‍ക്കും, കുടുംബ സഹായ കമ്മിറ്റിക്കും സഹായങ്ങള്‍ നല്‍കി.

## Article Content

**ചോറോട് ഈസ്റ്റ്: **ചോറോട് ഗ്രാമപഞ്ചായത്ത് ഹരിശ്രീ അംഗണ്‍വാടിക്ക് സമീപത്തെ പാഞ്ചേരി ജാനകിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുടുംബം പ്രദേശത്തെ പാലിയേറ്റീവ് കമ്മിറ്റികള്‍ക്കും, കുടുംബ സഹായ കമ്മിറ്റിക്കും സഹായങ്ങള്‍ നല്‍കി.

ചോറോട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവിന് അമ്പത്തി അയ്യായിരം രൂപ വിലയുള്ള ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി. പാഞ്ചേരി വീട്ടില്‍ നടന്ന ചടങ്ങില്‍ ജാനകിയുടെ മകന്‍ ജെ. ജിജേഷില്‍ നിന്നും ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡെയ്‌സി ഗോരെ ഏറ്റുവാങ്ങി.

ചന്ദ്രന്‍ പാഞ്ചേരി, ഡോ.ആര്യാദേവി, എച്ച്.ഐ.ബി. പ്രിയേഷ്, രസ്‌ന ജിജേഷ്, ദ്രുവതേജ്, പ്രസാദ് വിലങ്ങില്‍, പി.കെ.നാരായണന്‍, വി.എം പ്രജീഷ്, പാലിയേറ്റീവ് നഴ്‌സ് സജിന കെ.വി, കെ.പി.ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9242/an-oxygen-concentrator-donated-to-chorode-palliative-care)