ഒഞ്ചിയം: മൂന്നുദിവസമായി നടന്നുവരുന്ന വളണ്ടിയർ പരിശീലന ക്യാമ്പിന് സമാപനം. മർഹൂം എം കെ മമ്മൂ ഹാജി മെമ്മോറിയൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഒഞ്ചിയം എം ആർ സി സെന്ററിൽ വെച്ചായിരുന്നു ത്രിദിന ക്യാമ്പ്. ഓരോ ദിവസവും സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിച്ചവരുടെ സേവനം കൊണ്ട് അതി ബൃഹത്തായ ക്യാമ്പായിരുന്നു. ജനുവരി 23ന് ആരംഭിച്ച ക്യാമ്പ് യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശനായിരുന്നു ഉദ്ഘാടനം ചെയ്തത്.
ദുബായ് കെഎംസിസി വൈസ് പ്രസിഡണ്ട് ഓ.കെ. ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. ഓരോ ദിവസവും പങ്കെടുത്തവർക്ക് നറുക്കെടുപ്പും അതേ ദിവസം തന്നെ നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് വ്യത്യസ്തമായ രീതിയിലായിരുന്നു പരിപാടികളിലേറെയും. രോഗീപരിചരണത്തിനു വേണ്ടിയും ശുശ്രൂഷക്ക് വേണ്ടിയുമായിരുന്നു പരിശീലനം. ഒഞ്ചിയത്തും പുറത്തേയുമുള്ള നിരവധി പേരായിരുന്നു എം ആർ സി സെന്ററിൽ രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുത്തത്.
പാലിയേറ്റീവ് സംബന്ധമായുള്ള ട്രെയിനിങ് ക്ലാസ് ആദ്യദിവസം എടുത്ത ജോസ് പുളിമൂട്ടിൽ, ഡോ അമീർ അലി ഉൾപ്പെടെയുള്ളവരുടെ ക്ലാസ് വ്യത്യസ്തമായി. മുഹമ്മദ് മാസ്റ്റർ, തൻസീർ എന്നിവരുടെ രോഗിപരിചരണ രീതിയും, അവരെ കുളിപ്പിക്കുന്ന രീതിയുമെല്ലാം സദസ്സിൽ ഇരിക്കുന്നവർക്ക് നവ്യാനുഭവമായി മാറി. ഓരോ ദിവസവും ക്യാമ്പിന് സ്ത്രീകളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവരുടെ വൻ സാന്നിധ്യമായിരുന്നു. സമാപന ദിവസമായ ഇന്ന് ഡോ: അമീറലി ക്ലാസ് എടുത്തു.
കൂടാതെ താജുദ്ദീൻ വടകരയുടെ സംഗീത വിരുന്നുമുണ്ടായിരുന്നു. നിരവധി മെഗാ ഹിറ്റ് മാപ്പിളപ്പാട്ടുകൾ കടത്തനാടിന് സമ്മാനമായി നൽകിയ അദ്ദേഹത്തിന്റെ 'ഖൽബാണ് ഫാത്തിമയിലെ' ഈരടികൾ പാടിയപ്പോൾ സദസ്സൊന്നാകെ നെഞ്ചേറ്റി. ഇന്നത്തെ നറുക്കെടുപ്പ് വിജയിയായ റംസീന ക്ക് ഡോ: അമീർ അലി സമ്മാനദാനം നിർവഹിച്ചു. പങ്കെടുത്ത മുഴുവൻ വളണ്ടിയേഴ്സിനും സർട്ടിഫിക്കറ്റോട് കൂടിയുള്ള സമ്മാനം നിർവഹിച്ചു.
അവർ നാളെ മുതൽ പാലിയേറ്റീവ് വളണ്ടിയർമാരായി മാറി സമൂഹത്തെ സേവിക്കുന്ന ഉത്തമ പൗരന്മാരായി മാറും .എം ആർ സി പാലിയേറ്റീവ് ട്രസ്റ്റീ അംഗങ്ങളായ യു. മൊയ്തു ഹാജി (പ്രസിഡണ്ട് എം ആർ സി), പി പി കെ അബ്ദുല്ല, വി.പി ഹമീദ്, സി കെ റഹീം, കെ പി അബ്ദുല്ല ഹാജി, ഹിഷാം, കെ വി കെ അഷ്റഫ്, സി കെ സൈനു തങ്ങൾ തുടങ്ങിയ ട്രസ്റ്റീ മെമ്പർമാർ എല്ലാവരും സമ്മാനവിതരണത്തിൽ പങ്കാളികളായി. ഇന്ന് ക്ലാസ് എടുത്ത ഡോ: അമീർ അലിക്കുള്ള പ്രത്യേക ഉപഹാരം എം ആർ സി പ്രസിഡണ്ട് യു.മൊയ്തു ഹാജി സമർപ്പിച്ചു.
മൂന്നു ദിവസത്തെ പരിപാടികളും ഗംഭീരമാക്കി വിജയിപ്പിച്ചെടുക്കുവാൻ ഉത്സാഹിച്ച മുഴുവൻ അംഗങ്ങളോടും പങ്കെടുത്ത എല്ലാവർക്കും പി പി കെ അബ്ദുള്ള നന്ദി രേഖപ്പെടുത്തി. മൂന്നു ദിവസത്തെ ക്ലാസിനുള്ളിൽ നിരവധി നേട്ടങ്ങളാണ് സാധാരണക്കാരായ ഒഞ്ചിയത്തുകാർക്ക് ലഭിച്ചത്. അറിയാത്ത പല പാലിയേറ്റീവ് രീതിയും രോഗീ പരിചരണവും കരസ്ഥമാക്കി.
വളരെ സന്തോഷത്തോടും ആത്മ നിർവൃതിയോടുകൂടിയാണ് എല്ലാവരും പിരിഞ്ഞത്. ക്യാമ്പിൽ നിന്ന് പിരിഞ്ഞുപോകുമ്പോൾ ആത്മസങ്കടമുണ്ടെങ്കിലും ഇനിയും ഇത്തരത്തിലുള്ള പരിശീലന ക്യാമ്പും മറ്റു സാമൂഹിക സേവന പരിപാടികളുമായി എംആർസി മുന്നോട്ടുവരണമെന്നും, അതിന് എം ആർ സി ക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥനയിലുമാണ്.
Volunteer training camp concluded