---
title: " വടകര സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ കോഴ്‌സിലേക്ക് അപേക്ഷിക്കാം"
english_title: " In Vadakara School of Management Studies You can apply for MBA course"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9246/in-vadakara-school-of-management-studies-you-can-apply-for-mba-course"
published_at: "2021-11-06T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61866d217c9d6_mba .jpg"
keywords: []
---

#  വടകര സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ കോഴ്‌സിലേക്ക് അപേക്ഷിക്കാം

> **Lead Summary:** വടകര : കാലിക്കറ്റ് സര്‍വകലാശാലയുടെ കേന്ദ്രമായ വടകര സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ കോഴ്‌സിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ജനറല്‍വിഭാഗത്തില്‍ 16 ഒഴിവുകളും എസ്.സി., എസ്.ടി. വിഭാഗത്തില്‍ എട്ട് സീറ്റും ഒഴിവുണ്ട്.

## Article Content

വടകര : കാലിക്കറ്റ് സര്‍വകലാശാലയുടെ കേന്ദ്രമായ വടകര സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ കോഴ്‌സിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ജനറല്‍വിഭാഗത്തില്‍ 16 ഒഴിവുകളും എസ്.സി., എസ്.ടി. വിഭാഗത്തില്‍ എട്ട് സീറ്റും ഒഴിവുണ്ട്.

ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം. കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന. 202122 വര്‍ഷത്തേക്ക് മാത്രം എന്‍ട്രന്‍സ് പരീക്ഷായോഗ്യത ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷയുടെ പ്രിന്റൗട്ട് അസ്സല്‍ ചെലാന്‍രശീത്, യോഗ്യതാപരീക്ഷയുടെ സ്‌കോര്‍ കാര്‍ഡ് എന്നിവ 10ന് വൈകീട്ട് അഞ്ചുമണിക്കകം smsvatakara@UOC.ac.in എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യണം. ഫോണ്‍ 9846393853.**

ഓഫീസ് അറ്റന്‍ഡന്റ് നിയമനം **

വടകര : പൈങ്ങോട്ടായി ടി.ജി.പി. ജി.യു.പി. സ്‌കൂളില്‍ നിലവിലുള്ള ഓഫീസ് അറ്റന്‍ഡന്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തിരുവള്ളൂര്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്കും പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പ്രിലിമിനറി പട്ടികയില്‍ (കോഴിക്കോട്) ഉള്ളവര്‍ക്കും മുന്‍ഗണന. കംപ്യൂട്ടര്‍ അറിവ് അഭികാമ്യം. അപേക്ഷ എട്ടിന് രണ്ടുമണിക്കുമുമ്പായി വിദ്യാലയത്തില്‍ എത്തിക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9246/in-vadakara-school-of-management-studies-you-can-apply-for-mba-course)