---
title: "വലിച്ചെറിയൽ മുക്തം; കേരള സർക്കാരിന്റെ ക്യാമ്പയിൻ വടകരയിലും "
english_title: "free of drag; Kerala government's campaign in Vadakara too"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92485/free-of-drag-kerala-governments-campaign-in-vadakara-too"
published_at: "2023-01-26T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d2079e3646b_VADAKARA_CORPARATION_F.jpg"
keywords: []
---

# വലിച്ചെറിയൽ മുക്തം; കേരള സർക്കാരിന്റെ ക്യാമ്പയിൻ വടകരയിലും 

> **Lead Summary:** **വടകര:** വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ വടകരയിൽ ജനുവരി 26 മുതൽ 30 വരെ. സംസ്ഥാന സർക്കാരിൻറെ വൃത്തിയുള്ള നവകേരളം പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ വടകര നഗരസഭയിൽ ജനുവരി 26 മുതൽ 31 വരെ നടത്താൻ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**വടകര:** വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ വടകരയിൽ ജനുവരി 26 മുതൽ 30 വരെ. സംസ്ഥാന സർക്കാരിൻറെ വൃത്തിയുള്ള നവകേരളം പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ വടകര നഗരസഭയിൽ ജനുവരി 26 മുതൽ 31 വരെ നടത്താൻ സംഘാടക സമിതി രൂപീകരിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി.പ്രജിത അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ. കെ. വനജ ഉദ്ഘാടനം ചെയ്തു. സിന്ധു പ്രേമൻ, ടി. കെ. പ്രഭാകരൻ, സി. കെ. കരീം, പ്രതീശൻ സി.വി, അബ്ദുൽ ഹക്കീം പി. എസ്, സി. കുമാരൻ, പി. അസീസ്, എം. കെ. സുബൈർ, അടിയേരി രവീന്ദ്രൻ സംസാരിച്ചു.

ഹെൽത്ത് സൂപർവൈസർ എ.വിൻസെൻറ് സ്വാഗതവും മണലിൽ മോഹനൻ നന്ദിയും പറഞ്ഞു.ഇന്ന് മുനിസിപ്പൽ തല കടലോര ശുചീകരണം 45 ആം വാർഡിൽ തണലിന് പിറകുവശത്ത് നിന്ന് ആരംഭിക്കും.27 ന് നഗരശുചീകരണം പുതിയ സ്റ്റാൻഡ് പരിസരത്തും 29ന് 47 വാർഡുകളിലും 30ന് എല്ലാ ഓഫീസുകളിലും സ്കൂളുകളിലും പൊതു ശുചീകരണം നടക്കും.

സന്നദ്ധസംഘടനകൾ, റസിഡൻസ് അസോസിയേഷൻ , കുടുംബശ്രീ, ഹരിതകർമസേന തൊഴിലുറപ്പ് തൊഴിലാളികൾ,എൻ. എസ്. എസ്, എസ്.പി. സി, എൻ.സി. സി, കച്ചവടസ്ഥാപനങ്ങൾ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗത്തിലുള്ള ആളുകളെയും പരിപാടിയിൽ പങ്കെടുപ്പിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92485/free-of-drag-kerala-governments-campaign-in-vadakara-too)