---
title: "'ചുവട്' ഇന്ന്; വിളംബര ജാഥ ശ്രദ്ധേയമായി "
english_title: "The step started today in connection with the 25th anniversary of Kudumbashree"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92521/the-step-started-today-in-connection-with-the-25th-anniversary-of-kudumbashree"
published_at: "2023-01-26T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d22d2039eb5_chuvad.jpg"
keywords: []
---

# 'ചുവട്' ഇന്ന്; വിളംബര ജാഥ ശ്രദ്ധേയമായി 

> **Lead Summary:** **വടകര: **കുടുംബശ്രീയുടെ 25ാം വാർഷികത്തോടനുബന്ധിച്ച് ചുവടിന് ഇന്ന് തുടക്കം. അയൽക്കൂട്ട സംഗമത്തിന്റെ വടകര നഗരസഭ തല വിളംമ്പര ജാഥ നഗരസഭ ഓഫീസിൽ നിന്ന് ആരംഭിച്ച് വടകര പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സിഡിഎസ് ചെയർപേഴ്സൺ മാരായ മീര വി , റീന വി കെ നേതൃത്വം നൽകി. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **കുടുംബശ്രീയുടെ 25ാം വാർഷികത്തോടനുബന്ധിച്ച് ചുവടിന് ഇന്ന് തുടക്കം. അയൽക്കൂട്ട സംഗമത്തിന്റെ വടകര നഗരസഭ തല വിളംമ്പര ജാഥ നഗരസഭ ഓഫീസിൽ നിന്ന് ആരംഭിച്ച് വടകര പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സിഡിഎസ് ചെയർപേഴ്സൺ മാരായ മീര വി , റീന വി കെ നേതൃത്വം നൽകി. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമൻ , കൗൺസിലർമാരായ ടി.കെ പ്രഭാകരൻ, ടി.വി ഹരിദാസൻ , കുടുംബശ്രീ മെമ്പർ സെക്രട്ടറി സന്തോഷ് കുമാർ യു , ഹരിയാലി ഹരിത കർമ്മസേന കോ- ഓർഡിനേറ്റർ മണലിൽ മോഹനൻ സംസാരിച്ചു. തുടർന്ന് പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് കുടുംബശ്രീ അംഗങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ച ശേഷം പുതിയ ബസ്റ്റാൻഡി ലേക്ക് എത്തിച്ചേർന്നു.

തുടർന്ന്, കുടുംബശ്രീ ബാലസഭ, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങൾ ഓരോ ഫ്ലാഷ് മോബ് വീതം അവതരിപ്പിക്കുകയും ചെയ്തു. തിങ്ങി നിറഞ്ഞ കാണികൾ കൈയടിച്ചാണ് പ്രോത്സാഹിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92521/the-step-started-today-in-connection-with-the-25th-anniversary-of-kudumbashree)