---
title: "റിപ്പബ്ലിക് ദിനം; വടകരയിൽ ആഘോഷിച്ചു "
english_title: "Republic Day; Celebrated in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92579/republic-day-celebrated-in-vadakara"
published_at: "2023-01-26T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d274fdf16b3_REPUBLIC_DAY.jpg"
keywords: []
---

# റിപ്പബ്ലിക് ദിനം; വടകരയിൽ ആഘോഷിച്ചു 

> **Lead Summary:** **വടകര: **രാജ്യത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം വടകരയിലും ആഘോഷിച്ചു. ദേശീയ പതാക ഉയർത്തൽ, പ്രതിജ്ഞ പുതുക്കൽ, റാലി, സേവന പ്രവർത്തനം, തുടങ്ങിയ പരിപാടികൾ നടന്നു.

## Article Content

**വടകര: **രാജ്യത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം വടകരയിലും ആഘോഷിച്ചു. ദേശീയ പതാക ഉയർത്തൽ, പ്രതിജ്ഞ പുതുക്കൽ, റാലി, സേവന പ്രവർത്തനം, തുടങ്ങിയ പരിപാടികൾ നടന്നു.

സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ അഞ്ച് വിളക്ക് ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രതിജ്ഞയെടുക്കലും നടന്നു. കസ്റ്റംസ് റോഡ് യൂണിറ്റി റസിഡൻസ് അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

വൈസ് പ്രസിഡണ്ട് ടി.പി രാജേന്ദ്രൻ പതാക ഉയർത്തി. റിട്ട:ക്യാപ്റ്റൻ പ്രഭാകരൻ തൈക്കണ്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോയിൻറ് സെക്രട്ടറി ടി കെ അബ്ദുറഹ്മാൻ മുഖവുര ഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92579/republic-day-celebrated-in-vadakara)