---
title: "നവ കേരളം പദ്ധതി; വലിച്ചെറിയൽ മുക്ത വടകരക്ക് തുടക്കം"
english_title: "Vadakara is also part of the state government's Clean New Kerala project."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92611/vadakara-is-also-part-of-the-state-governments-clean-new-kerala-project"
published_at: "2023-01-26T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d291ae7865b_VALICHERIYAL_,MUKTHAM.jpg"
keywords: []
---

# നവ കേരളം പദ്ധതി; വലിച്ചെറിയൽ മുക്ത വടകരക്ക് തുടക്കം

> **Lead Summary:** **വടകര: **സംസ്ഥാന സർക്കാരിന്റെ വൃത്തിയുള്ള നവകേരളം പദ്ധതിയുടെ ഭാഗമായി വടകരയും. വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് വടകര നഗരസഭയിലെ കടലോരത്ത് സ്വീകരണത്തോടെ തുടക്കം കുറിച്ചു.

## Article Content

**വടകര: **സംസ്ഥാന സർക്കാരിന്റെ വൃത്തിയുള്ള നവകേരളം പദ്ധതിയുടെ ഭാഗമായി വടകരയും. വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് വടകര നഗരസഭയിലെ കടലോരത്ത് സ്വീകരണത്തോടെ തുടക്കം കുറിച്ചു.

45ാം വാർഡ് കൗൺസിലർ പി എസ് അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ എ.പി പ്രജിത കടലോരത്ത് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്ത് ഉദ്ഘാടനം ചെയ്തു.

പി സജീവ് കുമാർ, ഹിമ കെ പി, നിസാബി.വി.വി, വി.ടി. കെ പ്രഭാകരൻ, ഡി.എസ് ദിൽന, അരവിന്ദാക്ഷൻ പൂത്തൂർ, സവാദ് വടകര സംസാരിച്ചു. സുബൈർ എം കെ സ്വാഗതവും മണലിൽ മോഹനൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92611/vadakara-is-also-part-of-the-state-governments-clean-new-kerala-project)