---
title: "'അരുതാത്ത പ്രണയം'; ഓഡിയോ സിഡി പ്രകാശനം ചെയ്തു "
english_title: "'Unrequited Love'; Audio CD released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92672/unrequited-love-audio-cd-released"
published_at: "2023-01-27T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d360130b4da_CD_PRAKASHANAM.jpg"
keywords: []
---

# 'അരുതാത്ത പ്രണയം'; ഓഡിയോ സിഡി പ്രകാശനം ചെയ്തു 

> **Lead Summary:** **ചോമ്പാല: **സജിത്ത്ബാബു ചോമ്പാലയുടെ 'അരുതാത്ത പ്രണയം' എന്ന കവിതയുടെ ഓഡിയോ സിഡി പ്രകാശനം ചെയ്തു. പ്രകാശന കർമ്മം പ്രശസ്ത കവയിത്രിയും ദേശശബ്ദം പത്രാധിപയുമായ അജിതകൃഷ്ണ മുക്കാളി നിർവ്വഹിച്ചു.

## Article Content

**ചോമ്പാല: **സജിത്ത്ബാബു ചോമ്പാലയുടെ 'അരുതാത്ത പ്രണയം' എന്ന കവിതയുടെ ഓഡിയോ സിഡി പ്രകാശനം ചെയ്തു. പ്രകാശന കർമ്മം പ്രശസ്ത കവയിത്രിയും ദേശശബ്ദം പത്രാധിപയുമായ അജിതകൃഷ്ണ മുക്കാളി നിർവ്വഹിച്ചു.

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മെമ്പർ പ്രമീള എ. കെ. സിഡി സ്വീകരിച്ചു. ചോമ്പാല ശ്രീനാരായണ ഗുരു പഠനകേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ എം വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

സത്യൻ മാടാക്കര, പ്രീജിത്ത് മാസ്റ്റർ, സി.സി മാടാക്കര, ഷംസീർ ചോമ്പാല, പ്രകാശൻ പാറേമ്മൽ സംസാരിച്ചു. ചടങ്ങിൽ കവിത ആലപിച്ച അനാമിക അഴിയൂരിനെ മൊമെന്റോ നൽകി ആദരിച്ചു.കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വാഗതവും അനുരോഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92672/unrequited-love-audio-cd-released)