---
title: "അഴിയൂരിലും 'ചുവട്'; കുടുംബശ്രീ റാലിയും സംഗമവും നടത്തി "
english_title: "'Chuvad' Kudumbashree held a rally and meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92691/chuvad-kudumbashree-held-a-rally-and-meeting"
published_at: "2023-01-27T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d36f3196318_CHUVAD.jpg"
keywords: []
---

# അഴിയൂരിലും 'ചുവട്'; കുടുംബശ്രീ റാലിയും സംഗമവും നടത്തി 

> **Lead Summary:** **അഴിയൂർ:** 'ചുവട് 2023' ന്റെ ഭാഗമായി അഴിയൂരിൽ കുടുംബശ്രീ റാലിയും സംഗമവും നടത്തി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 14ാം വാർഡിൽ കുടുംബ ശ്രീയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്ത്രീകൾ അണി നിരന്നാണ് റാലിയുടെയും, കുടുംബ സംഗമത്തിന്റെയും ഭാഗമായത്.

## Article Content

**അഴിയൂർ:** 'ചുവട് 2023' ന്റെ ഭാഗമായി അഴിയൂരിൽ കുടുംബശ്രീ റാലിയും സംഗമവും നടത്തി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 14ാം വാർഡിൽ കുടുംബ ശ്രീയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്ത്രീകൾ അണി നിരന്നാണ് റാലിയുടെയും, കുടുംബ സംഗമത്തിന്റെയും ഭാഗമായത്.

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഉമ്മർ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അദ്ധ്യക്ഷത വഹിച്ചു. 70വയസ്സ് കഴിഞ്ഞ കുടംബ ശ്രീ അംഗങ്ങളെ ജില്ലാ പഞ്ചായത്ത് മെമ്പർ നിഷാ പുത്തൻ പുരയിൽ ആദരിച്ചു.

അഴിയൂർ ഗ്രാമ പഞ്ചായത്ത് സിക്രട്ടറി അരുൺകുമാർ സംസാരിച്ചു. അഴിയൂർ പഞ്ചായത്തിൽ നിന്നും സ്ഥലം മാറിയ സിക്രട്ടറി ഷാഹുൽ ഹമീദിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. സി.ഡി.എസ് മെമ്പർ പ്രസന്ന, ഒ.ബാലൻ സംസാരിച്ചു.

റാലിക്ക് ഉഷ പൊന്നി, ബബിത ബിന്ദു, മോളി, ബീന , ബീന നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92691/chuvad-kudumbashree-held-a-rally-and-meeting)