---
title: "യൂത്ത് കോൺഗ്രസ്; വടകരയിൽ സമ്മേളനങ്ങൾക്ക് തുടക്കമായി "
english_title: "Youth Congress; The meetings have started in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92695/youth-congress-the-meetings-have-started-in-vadakara"
published_at: "2023-01-27T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d370c62055d_YOUTH_CONG.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്; വടകരയിൽ സമ്മേളനങ്ങൾക്ക് തുടക്കമായി 

> **Lead Summary:** **വടകര : **ഫാഷിസത്തിനെതിരായുള്ള യുവജന പോരാട്ടവുമായി യൂത്ത് കോൺഗ്രസ്സ്. ഇതിന്റെ ഭാഗമായി സമ്മേളനങ്ങൾ വടകരയിൽ നടന്നുവരികയാണ്.

## Article Content

**വടകര : **ഫാഷിസത്തിനെതിരായുള്ള യുവജന പോരാട്ടവുമായി യൂത്ത് കോൺഗ്രസ്സ്. ഇതിന്റെ ഭാഗമായി സമ്മേളനങ്ങൾ വടകരയിൽ നടന്നുവരികയാണ്.

യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങളുടെ വടകര നിയോജകമണ്ഡലം തല ഉദ്ഘാടനം പുറങ്കരയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. രാഗേഷ് നിർവഹിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു. DCC ജനറൽസെക്രട്ടറി കളത്തിൽ പീതാംബരൻ, ഇ. കെ. ശീതൾരാജ്, അഡ്വ: പി. ടി. കെ. നജ്മൽ, രാഹുൽദാസ് പുറങ്കര, പ്രഭിൻ പാക്കയിൽ, സജിത്ത് മാരാർ, അജേഷ് കോയാന്റവിട, അഭിനന്ദ് ജെ മാധവ്, ബിപിൻ പുറങ്കര, അനന്യ പ്രകാശ്, എം. വി.ദിലീപ്കുമാർ, വി. ശശീന്ദ്രൻ, സിജു പുഞ്ചിരിമിൽ, തുഷാർ പി കുമാർ സംസാരിച്ചു.

ഫെബ്രുവരി 5 നുള്ളിൽ യൂണിറ്റ് സമ്മേളനങ്ങളും 28 നുള്ളിൽ മണ്ഡലം സമ്മേളനങ്ങളും മാർച്ച്‌ 20 ന് മുൻപ് അസംബ്ലി സമ്മേളനങ്ങളും പൂർത്തീകരിച്ച് ഏപ്രിൽ അവസാനവാരം ജില്ലാ സമ്മേളനങ്ങളും മെയ്‌ 20,21,22,23തിയ്യതികളിൽ തൃശ്ശൂരിൽ സംസ്ഥാന സമ്മേളനവും നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92695/youth-congress-the-meetings-have-started-in-vadakara)