---
title: "ഒരു കോടി ഒപ്പുശേഖരണം; അഴിയൂർ ചുങ്കത്ത് വിപുലമായ തുടക്കം"
english_title: "Collection of one crore signatures; Elaborate start at Azhiyur Customs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92764/collection-of-one-crore-signatures-elaborate-start-at-azhiyur-customs"
published_at: "2023-01-27T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3a31ab9b07_opp_shekharanam.jpg"
keywords: []
---

# ഒരു കോടി ഒപ്പുശേഖരണം; അഴിയൂർ ചുങ്കത്ത് വിപുലമായ തുടക്കം

> **Lead Summary:** **അഴിയൂർ:** അഴിയൂർ ചുങ്കം ടൗണിൽ ഒരു കോടി ഒപ്പുശേഖരണം നടന്നു. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം നടത്തിയത്. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക, സമരക്കാർക്കെതിരെ ചുമത്തിയ അന്യായമായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കാൻ സംസ്ഥാന സമരസമിതി നിർദ്ദേശപ്രകാരം ആണ് ഒപ്പുശേഖരണം നടത്തിയത്.

## Article Content

**അഴിയൂർ:** അഴിയൂർ ചുങ്കം ടൗണിൽ ഒരു കോടി ഒപ്പുശേഖരണം നടന്നു. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം നടത്തിയത്. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക, സമരക്കാർക്കെതിരെ ചുമത്തിയ അന്യായമായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കാൻ സംസ്ഥാന സമരസമിതി നിർദ്ദേശപ്രകാരം ആണ് ഒപ്പുശേഖരണം നടത്തിയത്.

വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഏത് സമരമാർഗമായാലും ലക്ഷ്യമാണ് പ്രധാനമെന്നും സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നത് വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് നയിക്കുമെന്നും ഉദ്‌ഘാടനം പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.

സമരസമിതി മണ്ഡലം കൺവീനർ ടി.സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജില്ലാ കമ്മിറ്റി ജനറൽ കൺവീനർ വരപ്രത്ത് രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അഴിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കവിത അനിൽകുമാർ .കെ.പി. വിജയൻ, ഷുഹൈബ് കൈതാൽ , സതി ടീച്ചർ മടപ്പള്ളി, എം.പി.രാജൻ മാസ്റ്റർ, ശ്രീകുമാർ കോട്ടായി ഹംസ അഴിയൂർ, അശോകൻ കളത്തിൽ , നസീർ വീരോളി ,റഫീഖ് വെള്ളച്ചാൽ,ശിവൻ അഴിയൂർ, ശശി കോറോത്ത് സംസാരിച്ചു.

സമരസമിതി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ പി ചെറി കോയ തങ്ങൾ സ്വാഗതം പറഞ്ഞു.അഹമ്മദ് അത്താണിക്കൽ നന്ദി പറഞ്ഞു. ഒപ്പ് ശേഖരണം പരിപാടിക്ക് ഹംസ അഴിയൂർ, ഇക്ബാൽ അഴിയൂർ, രാജൻ തീർത്ഥം, രവീന്ദ്രൻ അമൃതം ഗമയ, ഷീന സുരേന്ദ്രൻ , ചന്ദ്രി കുഞ്ഞിക്കണ്ണൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92764/collection-of-one-crore-signatures-elaborate-start-at-azhiyur-customs)