---
title: "മണിയൂരിന്റെ മാണിക്യം; ബാലസാഹിത്യ പുരസ്കാരം മനോജിന് "
english_title: "Ruby of Maniyur; Children's literature award to Manoj"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92769/ruby-of-maniyur-childrens-literature-award-to-manoj"
published_at: "2023-01-27T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3a56394bb3_manoj.jpg"
keywords: []
---

# മണിയൂരിന്റെ മാണിക്യം; ബാലസാഹിത്യ പുരസ്കാരം മനോജിന് 

> **Lead Summary:** **മണിയൂർ: **മണിയൂരിന്‍റെ മാണിക്യമായി മനോജ്.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ മനോജ് മണിയൂർ പുരസ്കാരത്തിന് അർഹനായി.

## Article Content

**മണിയൂർ: **മണിയൂരിന്‍റെ മാണിക്യമായി മനോജ്.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ മനോജ് മണിയൂർ പുരസ്കാരത്തിന് അർഹനായി.

അദ്ദേഹത്തിൻറെ 'ചിമ്മിനി വെട്ടം' കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുരസ്കാരങ്ങൾ നൽകുന്നത്.ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തി മാത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കഥ/നോവൽ വിഭാഗത്തിൽ ഇ.എൻ ഷീജ (അമ്മ മണമുള്ള കനിവുകൾ), വൈജ്ഞാനിക വിഭാഗത്തിൽ ഡോ: വി രാമൻകുട്ടി (എപ്പി ഡമിയോളജിരോഗ വ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്ര വിഭാഗത്തിൽ ഡോ: മുഹമ്മദ് ജാഫർ പാലോട്, കൊറോണ കാലത്ത് ഒരു വവ്വാൽ), ജനു ജീവചരിത്രം ആത്മകഥാ വിഭാഗത്തിൽ സുധീർ പൂച്ചാലി(മാർക്കോണി), വിവർത്തനം പുനരാഖ്യാനം വിഭാഗത്തിൽ ഡോ: അനിൽകുമാർ വടവാതൂർ(ഓസിലെ മഹാ മാന്ത്രികൻ), ചിത്രീകരണ വിഭാഗത്തിൽ (സുധീർ പി വൈ (ഖസാക്കിലെ തുമ്പികൾ), നാടകവിഭാഗത്തിൽ ഡോ: നെത്തല്ലൂർ ഹരികൃഷ്ണൻ(കായലമ്മ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. പുരസ്കാരം സമ്മാനിക്കുന്ന തീയതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92769/ruby-of-maniyur-childrens-literature-award-to-manoj)