---
title: "എം കുമാരൻ മാസ്റ്റർ, ടി പി മൂസ്സ സ്മാരക മന്ദിരം ;   ഉദ്ഘാടനം ഞായറാഴ്ച"
english_title: "M Kumaran Master, TP Mussa Memorial Temple inaugurated in the Sunday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92889/m-kumaran-master-tp-mussa-memorial-temple-inaugurated-in-the-sunday"
published_at: "2023-01-28T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d494c00b5c9_cpm_madir.jpg"
keywords: []
---

# എം കുമാരൻ മാസ്റ്റർ, ടി പി മൂസ്സ സ്മാരക മന്ദിരം ;   ഉദ്ഘാടനം ഞായറാഴ്ച

> **Lead Summary:** **വടകര: **സിപിഐ വടകര മണ്ഡലം കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച എം കുമാരൻ മാസ്റ്റർ, ടി പി മൂസ്സ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകിട്ട് 4 മണിക്ക് സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്‌ഘാടനം നിർവഹിക്കും.

## Article Content

**വടകര: **സിപിഐ വടകര മണ്ഡലം കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച എം കുമാരൻ മാസ്റ്റർ, ടി പി മൂസ്സ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകിട്ട് 4 മണിക്ക് സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്‌ഘാടനം നിർവഹിക്കും.

നിർമാണ കമ്മിറ്റി കൺ വീനർ ആർ സത്യൻ അദ്ധ്യക്ഷനാക്കും. സോമൻ മുതുവന റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ സെക്രട്ടറി കെ കെ ബാലൻ പതാക ഉയർത്തും.

ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി ഫോട്ടോ അനാഛാദനം നിർവഹിക്കും. പൂർവ കാല നേതാക്കളെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ ആദരിക്കും.

ഇ കെ വിജയൻ എം എൽ എ ഉപഹാരങ്ങൾ സമർപ്പിക്കും. ടി കെ രാജൻ മാസ്റ്റർ അഡ്വ: പി ഗവാസ്, പി സുരേഷ് ബാബു, തുടങ്ങിയവർ പ്രസംഗിക്കും എൻ എം ബിജു സ്വാഗതവും പി സജീവ് കുമാർ നന്ദി രേഖപ്പെടുത്തും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92889/m-kumaran-master-tp-mussa-memorial-temple-inaugurated-in-the-sunday)