---
title: "സ്വകാര്യവൽക്കരണം; സംവരണ തത്വങ്ങളെ അട്ടിമറിക്കും-മനയത്ത് ചന്ദ്രൻ "
english_title: "privatization; Will subvert the principles of reservation-Manayat Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92925/privatization-will-subvert-the-principles-of-reservation-manayat-chandran"
published_at: "2023-01-28T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4ba34d6f48_MANAYATH_CHNADARN.jpg"
keywords: []
---

# സ്വകാര്യവൽക്കരണം; സംവരണ തത്വങ്ങളെ അട്ടിമറിക്കും-മനയത്ത് ചന്ദ്രൻ 

> **Lead Summary:** **വടകര: **സ്വകാര്യവൽക്കരണം സംവരണ തത്വങ്ങളെ അട്ടിമറിക്കുമെന്ന് മനയത്ത് ചന്ദ്രൻ. എൽ.ജെ.ഡി എസ്‌സി /എസ് ടി സെന്റർ വടകര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

## Article Content

**വടകര: **സ്വകാര്യവൽക്കരണം സംവരണ തത്വങ്ങളെ അട്ടിമറിക്കുമെന്ന് മനയത്ത് ചന്ദ്രൻ. എൽ.ജെ.ഡി എസ്‌സി /എസ് ടി സെന്റർ വടകര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

രാജ്യത്ത്‌ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്വകാര്യവൽക്കരണം രാജ്യത്ത് നില നിൽക്കുന്ന സംവരണതത്വങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും എൽ ജെ ഡി ജില്ലാ അധ്യക്ഷൻ മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

വി.പി ജയൻ അധ്യക്ഷത വഹിച്ചു. എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ഭാസ്‌ക്കരൻ, സി അശോകൻ, കെ കെ കൃഷ്ണൻ, പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,രേവതി പെരുവാണ്ടിയിൽ,സനൽ കുമാർ പി കെ, രവീന്ദ്രൻ പാച്ചാക്കര, കെ വി ചന്ദ്രി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി ലാലു പുതുപ്പണം ( പ്രസി ), അച്യുതൻ പി കെ ( വൈസ് പ്രസി ) സത്യൻ കെ ആർ ( വൈസ് പ്രസി ) സനൽ കുമാർ പി കെ ( ജന സെക്രട്ടറി ) ഷാജി എ ( ജോ സെക്രട്ടറി) സജിത്ത് (ജോ സെക്രട്ടറി ) കെ വി ചന്ദ്രി ( ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92925/privatization-will-subvert-the-principles-of-reservation-manayat-chandran)